കൊഹിമ: ഇന്ത്യന്‍ ആര്‍മിയുടെയും നാഗാലൻഡ് പൊലീസിന്‍റെയും സംയുക്ത ഓപ്പറേഷനിലൂടെ നാഗാലൻഡ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിന്‍റെ രണ്ട് സജീവ കേഡർമാർ പിടിയിലായി. ടിമാപൂർ ജില്ലയിലെ ഛെകിയെ വില്ലേജിൽ നിന്നാണ് ഇവര്‍ പിടികൂടിയത്.
Read Also……അസമിൽ വെടിവയ്‌പിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു
എംഎസ്‌എഫ് ആന്ധ്ര ഫിഷ് കമ്പനിയിലെ ഷക്കീൽ അഹമ്മദിനെ സംഘം രക്ഷപ്പെടുത്തിയതായും കേഡർമാരെ സംസ്ഥാന പൊലീസിന് കൈമാറിയതായും പ്രതിരോധ മന്ത്രാലയം പിആര്‍ഒ കൊഹിമ ട്വീറ്റ് ചെയ്തു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലൻഡിന്‍റെ (എൻഎസ്‌സിഎൻ-കെ-വൈഎ) പ്രവര്‍ത്തനം വീണ്ടും മുഖ്യധാരയിലേക്ക് വരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംയുക്ത നീക്കം നടത്തിയതെന്നും ട്വീറ്റില്‍ പറയുന്നു.