പട്‌ന: ബിഹാറിലെ നളന്ദയില്‍ മുഖ്യമന്ത്രി നിതീഷ് കുമാരിന് നേരെ ആക്രമണം. സിലാവോയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് വേദിയിലെത്തിയ അക്രമി പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചു.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് 18 അടി അകലെയാണ് പടക്കം പൊട്ടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ജൻ സംവാദ് യാത്രയ്ക്കായിയാണ് മുഖ്യമന്ത്രി നളന്ദയിലെത്തിയത്. പവപുരിയിലെ വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പങ്കെടുത്ത ശേഷം അദ്ദേഹം നാനന്ദ് ഗ്രാമവും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വന്‍സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടങ്ങി.
നേരത്തെ ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ ഭക്ത്യപൂരിലെ റാലിയില്‍ വച്ചും നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിതീഷ് കുമാറിന്‍റെ സുരക്ഷ കൂട്ടിയിരുന്നു.
also read: 'ബിഹാറില്‍ എല്ലാവരും മതവികാരം മാനിക്കുന്നു'; ഹിജാബ് ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍