ETV Bharat / bharat

ചണ്ഡീഗഡ് പിജിഐയിലെ നിര്‍ധന രോഗികളുടെ ചികിത്സക്കായി 'അജ്ഞാതന്‍' സംഭാവന ചെയ്‌തത് പത്ത് കോടി രൂപ - വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ

ചണ്ഡീഗഡ് പോസ്‌റ്റ് ഗ്രാജുവേറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലെ നിര്‍ധന രോഗികളുടെ ചികിത്സക്കായി അജ്ഞാതന്‍ സംഭാവന ചെയ്‌തത് പത്ത് കോടി രൂപ

Secret Donation  Donation of Ten crore  Donation of Ten crore to Chandigarh PGI  Chandigarh PGI  Chandigarh  treattment of poor  anonymous person  നിര്‍ധന രോഗികളുടെ ചികിത്സ  സംഭാവന ചെയ്‌തത് പത്ത് കോടി രൂപ  ചണ്ഡീഗഡ് പിജിഐ  പിജിഐ  ചണ്ഡീഗഡ്  പഞ്ചാബ്  പിജിഐഎംഇആര്‍  വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ  ശസ്‌ത്രക്രിയ
ചണ്ഡീഗഡ് പിജിഐയിലെ നിര്‍ധന രോഗികളുടെ ചികിത്സക്കായി 'അജ്ഞാതന്‍' സംഭാവന ചെയ്‌തത് പത്ത് കോടി രൂപ
author img

By

Published : Sep 15, 2022, 9:14 PM IST

ചണ്ഡീഗഡ് (പഞ്ചാബ്): ചണ്ഡീഗഡിലെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലേക്ക് (പിജിഐഎംഇആര്‍) പത്ത് കോടി രൂപ രഹസ്യമായി സംഭാവനയായെത്തി. പിജിഐയിലെ തന്നെ ഒരു വിഭാഗത്തിന്‍റെ തലവനായിരുന്ന (എച്ച്ഒഡി) ഒരു ഡോക്‌ടറായ എച്ച്‌കെ ദാസിന്‍റെ കുടുംബമാണ് ഈ രഹസ്യ സംഭാവന നൽകിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇദ്ദേഹത്തിന്‍റെ മരുമകൾക്ക് അടുത്തിടെ പിജിഐയിൽ വച്ച് വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടന്നിരുന്നുവെന്നും ഇതിനിടയില്‍ രോഗികളുടെ ദുരിതം കണ്ടറിഞ്ഞതുമാണ് വിശാലമായ ഈ നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് അറിയുന്നത്.

ഒരു രോഗിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് ഏകദേശം രണ്ടരലക്ഷം രൂപയാണ് ചെലവ്. ഇതനുസരിച്ച് സംഭാവന ലഭിച്ച 10 കോടി രൂപ ഉപയോഗിച്ച് 450 രോഗികൾക്ക് വൃക്ക മാറ്റിവെക്കാനാവും. പിജിഐയുടെ നിര്‍ധനരായ രോഗികളുടെ ചികിത്സയ്ക്കായി നേരിട്ടും ഓൺലൈനായും സഹായം ലഭിച്ചുവരുന്നുണ്ട്. 2017-18 ന് ശേഷം പിജിഐയുടെ നിര്‍ധന രോഗികളുടെ സൗജന്യ ചികിത്സാ ഫണ്ടിന് പ്രതിവർഷം ഏകദേശം രണ്ടര കോടി രൂപ സംഭാവന ലഭിച്ചുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി 2021-22ൽ 2.31 കോടി രൂപ സംഭാവനയിനത്തില്‍ ലഭിച്ചു. എന്നാൽ പിജിഐയുടെ 60 വർഷത്തെ ചരിത്രത്തിൽ നിലവില്‍ ലഭിച്ചയത്ര ഭീമമായ തുക ആരും തന്നെ സംഭാവന ചെയ്തിട്ടില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.