ETV Bharat / bharat

Covid 19 മൂന്നാം തരംഗ മുന്നറിയിപ്പ് ; സ്കൂളുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്രവും സംസ്ഥാനങ്ങളും

author img

By

Published : Jun 27, 2021, 9:06 PM IST

വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകേണ്ടത് അനിവാര്യമെന്ന് ഡൽഹി സർക്കാർ.

Covid-19 pandemic  All India Parents Association  Schools  school reopening  സ്‌കൂളുകൾ തുറക്കുമോ  സ്‌കൂളുകൾ തുറക്കുന്നു  കൊവിഡ് വ്യാപന വാർത്തകൾ
സ്‌കൂളുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരുകളും

ന്യൂഡൽഹി : രാജ്യത്ത് രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം ഓരോ ദിവസവും കുറയുന്നുണ്ടെങ്കിലും സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തില്‍ കേന്ദ്രവും മിക്ക സംസ്ഥാന സർക്കാരുകളും.

വിദഗ്‌ധർ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പ്രവചിച്ചിരിക്കുന്നത് കണക്കിലെടുത്താണ് സർക്കാരുകളുടെ തീരുമാനം. എന്നാൽ, കൊവിഡ് നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ സ്‌കൂളുകൾ തുറക്കണമെന്നതാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും രക്ഷാകർതൃ സംഘടനകളുടെയും ആവശ്യം.

ഡൽഹിയിൽ സ്‌കൂളുകൾ തുറക്കണമെന്ന് ഓൾ ഇന്ത്യ പാരന്‍റ്സ് അസോസിയേഷൻ

കൂടുതൽ കാലം സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ബാലവേല, ലൈംഗിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നതായി ഓൾ ഇന്ത്യ പാരന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് അശോക് അഗർവാൾ പറഞ്ഞു.

അൺലോക്ക് നിലവിൽ വന്നിട്ടും എന്തുകൊണ്ടാണ് സ്‌കൂളുകൾ തുറക്കാത്തതെന്നും ആവശ്യമായ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 50 ശതമാനം വിദ്യാർഥികളെ പ്രവേശിപ്പിച്ച് ക്ലാസുകൾ നടത്താൻ ഡൽഹി സർക്കാർ തയ്യാറാവണമെന്നും അഗർവാൾ പറഞ്ഞു.

ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന റേഷൻ കടകളും വാക്‌സിനേഷൻ കേന്ദ്രങ്ങളും ഉടനടി മാറ്റണമെന്നും എത്രയും വേഗം സ്‌കൂളുകൾ തുറക്കണമെന്നും ഓൾ ഇന്ത്യ പാരന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2020 മാർച്ചിന് ശേഷം ഡൽഹിയിലെ ഏകദേശം 25 ലക്ഷം വിദ്യാർഥികൾക്ക് പതിവ് വിദ്യാഭ്യാസം നേടാനായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

ഭൂരിഭാഗം രക്ഷിതാക്കൾക്കും താത്പര്യം സ്‌കൂളുകൾ തുറക്കാതിരിക്കുന്നത്

പുതുതായി പുറത്തുവരുന്ന സർവേകൾ പ്രകാരം രാജ്യത്തെ 70 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയയ്ക്കാൻ തയ്യാറല്ല. തങ്ങളുടെ പ്രദേശങ്ങളിലെ കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണവിധേയമാകുന്നതുവരെ സ്‌കൂളുകൾ തുറക്കരുതെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ബാക്കിയുള്ള 30 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാൻ തയ്യാറാണ്.

സ്‌കൂളുകൾ അടഞ്ഞുകിടക്കുമെന്ന് ഡൽഹി സർക്കാർ

കൊവിഡ് വ്യാപനം പൂർണമായും സാധാരണ നിലയിൽ എത്തുന്നതുവരെ രാജ്യ തലസ്ഥാനത്ത് സ്‌കൂളുകൾ അടഞ്ഞുകിടക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അധ്യാപകരും വിദ്യാർഥികളും ഓൺലൈൻ, അർധ-ഓൺലൈൻ മാർഗങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന പ്രക്രിയ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളുടെ മാതാപിതാക്കൾ എല്ലാ ക്ലാസുകൾക്കും ഓൺലൈൻ പഠനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഠനത്തിന് പുറമെ മാനസിക പിന്തുണയും മുഖ്യം

കൊവിഡ് വ്യാപനം കടുത്തതോടെ വിദ്യാർഥികളുടെ പഠനത്തിന് വലിയ തോതിൽ തന്നെ നഷ്‌ടമുണ്ടായതായാണ് ഡൽഹി സർക്കാരും പറയുന്നത്. കുട്ടികളുടെ പഠനത്തിലുണ്ടായ വിടവ് നികത്തുന്നതിന് പുറമെ അവർക്ക് മാനസിക പിന്തുണ നൽകേണ്ടതും അത്യാവശ്യമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Also Read: KERALA COVID CASES: കേരളത്തിൽ 10,905 പേർക്ക് കൂടി കൊവിഡ് ; 62 മരണം

സ്‌കൂളുകളിലെത്തി മുൻകാലങ്ങളിലെ പോലെ പഠനത്തിലേർപ്പെടാൻ വിദ്യാർഥികൾ മാനസികമായി തയ്യാറെടുക്കേണ്ടതുമുണ്ടെന്ന് സർക്കാർ കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെ സുരക്ഷയ്ക്ക് മുൻഗണന

ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചപ്പോഴും ജൂലൈ മുതൽ സ്‌കൂളുകൾ തുറക്കാൻ ചില സംസ്ഥാനങ്ങൾ പദ്ധതിയിടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.

സ്‌കൂളുകൾ തുറക്കുന്നതിന് മുൻപായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനായി കഴിയുന്നതെല്ലാം ചെയ്യണമെന്നും അതിന് ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചനകൾ പാടുള്ളൂവെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.