ചമ്പാവത്ത് (ഉത്തരാഖണ്ഡ്): വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണുള്ളത്. ഇതിനെ തുടര്‍ന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഇന്ന് (19-07-2022) സ്‌കൂള്‍ ബസ് നദിയിലേക്ക് മറിഞ്ഞു.
കുട്ടികളെ കയറ്റാന്‍ തനക്‌പൂർ പൂർണഗിരിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഡ്രൈവറും, സഹായിയും മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസില്‍ കുടുങ്ങിയ ഇരുവരെയും പ്രദേശവാസികളെത്തിയാണ് രക്ഷപ്പെടുത്തിയത്