ETV Bharat / bharat

Modi surname row | രാഹുലിന്‍റെ അയോഗ്യത നീങ്ങും ; പരമാവധി ശിക്ഷയ്ക്ക് സ്റ്റേ, വിചാരണ കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

Modi surname row  SC stays Rahul Gandhi conviction  Modi surname case  Rahul Gandhi  Rahul Gandhi conviction in Modi surname case  രാഹുലിന്‍റെ അയോഗ്യത നീങ്ങും  പരമാവധി ശിക്ഷയ്ക്ക് സ്റ്റേ  അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം  സുപ്രീം കോടതി  രാഹുല്‍ ഗാന്ധി
Modi surname row
author img

By

Published : Aug 4, 2023, 2:13 PM IST

Updated : Aug 4, 2023, 2:34 PM IST

ന്യൂഡല്‍ഹി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയ്‌ക്ക് സുപ്രീം കോടതി സ്റ്റേ നല്‍കി. വിചാരണ കോടതിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്‌തു. ഇതോടെ വിലക്ക് നീങ്ങി രാഹുല്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്. ഇതിന്‍മേല്‍ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരന്‍റെ അവകാശത്തെ കൂടാതെ അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശങ്ങളെയും ഇത് ബാധിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്ന് വിചാരണ കോടതി വിശദീകരിക്കണമെന്ന് ജസ്റ്റിസ് നരസിംഹ വിമര്‍ശിച്ചു. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്കായി ഹാജരായത്.

വിവാദമായത് കോലാറിലെ ആ പ്രസംഗം : 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു രാഹുലിന്‍റെ 'മോദി' പരാമര്‍ശം. രാജ്യം വിട്ട നീരവ് മോദിയെയും ലളിത് മോദിയെയും ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമര്‍ശിച്ചായിരുന്നു പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേരുണ്ടായത് എങ്ങനെയാണ്? -എന്നാണ് രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി വിഭാഗത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

മോദി പരാമര്‍ശത്തെ തുടര്‍ന്ന് മാര്‍ച്ച് മാസം 23ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി. തന്‍റെ പരാമര്‍ശങ്ങള്‍ ചില വ്യക്തികള്‍ക്ക് എതിരെ മാത്രമാണെന്നും മുഴുവന്‍ സമൂഹത്തിന് എതിരല്ലെന്നും അതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 22 കുറ്റകൃത്യങ്ങളിൽ ഒന്നും താരതമ്യേന ചെറിയ ജയില്‍ ശിക്ഷയുള്ളതുമായ കേസാണ് അപകീര്‍ത്തിയെന്നും ഇതുതന്നെ ശിക്ഷാവിധി സ്‌റ്റേ ചെയ്യുന്നതിനുള്ള കാരണമാണെന്നും സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല മോദി വിഭാഗത്തില്‍പ്പെട്ട ആളായത് കൊണ്ടുതന്നെ അറിയപ്പെടുന്ന ആ വിഭാഗത്തെ മുഴുവന്‍ പ്രതിനിധീകരിച്ച് പരാതിപ്പെടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന പരാതിക്കാരന്‍ പൂര്‍ണേഷ് മോദിയുടെ വാദത്തെയും രാഹുല്‍ ഗാന്ധി എതിര്‍ത്തു.

മോദി സമുദായത്തില്‍പ്പെട്ടവര്‍ വേറിട്ടതും തിരിച്ചറിയാവുന്നതും പരിമിതവുമായ വിഭാഗമാണെന്നുള്ള പരാതിക്കാരന്‍റെ മൊഴികളിൽ തന്നെ പൊരുത്തമില്ലായ്‌മയുണ്ടെന്നും പരാതിക്കാരന്‍റെ വാദത്തില്‍ തന്നെ, നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്‌സി എന്നിവര്‍ ഒരേ വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് വ്യക്തമാണെന്നും രാഹുല്‍ പ്രതികരിച്ചു. നിസാര കുറ്റമായി കണക്കാക്കാവുന്ന കേസ് അസാധാരണമാക്കി മാറ്റിയതിലൂടെ തെരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയിൽ തനിക്ക് വരുത്തുന്നത് പരിഹരിക്കാനാകാത്ത നഷ്‌ടമാണെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Last Updated : Aug 4, 2023, 2:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.