ETV Bharat / bharat

കാന്താരയിലെ വരാഹരൂപം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി - കാന്താര കോപ്പിയടി വിവാദം

കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം ഗാനം വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. പകര്‍പ്പാവകാശ ലംഘന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ ഗാനം ചിത്രത്തില്‍ ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം

Kantara  SC stays Kerala HC condition on screening Kantara  Kerala HC condition on screening Kantara  Kerala HC  കാന്താരയിലെ വരാഹരൂപം  ഹൈക്കോടതി  കാന്താര  വരാഹരൂപം ഗാനം വിലക്കിയ ഹൈക്കോടതി ഉത്തരവ്  സുപ്രീം കോടതി  Rishab Shetty  കാന്താരയിലെ വരാഹരൂപം ഗാനം  ഋഷഭ് ഷെട്ടി  തൈക്കുടം ബ്രിഡ്‌ജ്  കാന്താര കോപ്പിയടി വിവാദം  കാന്താര വിവാദം
കാന്താരയിലെ വരാഹരൂപം
author img

By

Published : Feb 10, 2023, 1:56 PM IST

ന്യൂഡല്‍ഹി: സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം ഗാനം വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. പകര്‍പ്പാവകാശ ലംഘന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ ചിത്രത്തില്‍ വരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തരുത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് കേരള സർക്കാരിന് നോട്ടിസ് അയച്ച് രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ ഉപാധികളില്‍ ഒന്ന് ഭേദഗതി ചെയ്‌ത സുപ്രീം കോടതി, നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂരിനെയും സംവിധായകന്‍ ഋഷഭ് ഷെട്ടിയെയും അറസ്റ്റ് ചെയ്‌താല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്‌ത് കാന്താരയുടെ നിര്‍മാതാവിനും സംവിധായകനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്‍റെ വാദങ്ങള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: കാന്താരയിലെ 'വരാഹ രൂപ'ത്തിന് വീണ്ടും വിലക്ക് ; സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിച്ചതാണ് എന്നാരോപിച്ച് കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സംവിധായകനും നിര്‍മാതാവിനും ഫെബ്രുവരി എട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മലയാളം മ്യൂസിക് ചാനലായ കപ്പ ടിവിയിൽ കാണിച്ച നവരസം എന്ന ഗാനത്തിന്റെ അനധികൃത പകർപ്പാണ് വരാഹരൂപം എന്നായിരുന്നു ആരോപണം. 2015ല്‍ പുറത്തിറങ്ങിയ തൈക്കുടം ബ്രിഡ്‌ജിന്‍റെ ഗാനമാണ് നവരസ.

അഞ്ച് ഉപാധികൾ നിര്‍ദേശിച്ച് ഹൈക്കോടതി കിർഗന്ദൂരിനോടും ഷെട്ടിയോടും ഫെബ്രുവരി 12നും 13നും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ രണ്ട് ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കുറ്റാരോപിതര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വിചാരണയ്ക്ക് ഹാജരാകണമെന്നും കോടതി വ്യവസ്ഥയില്‍ പറഞ്ഞിരുന്നു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കുറ്റാരോപിതരും ഹര്‍ജിക്കാരും രാജ്യം വിടരുതെന്നും അതിൽ പറയുന്നു.

വരാഹരൂപം കോപ്പിയടി അല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍: അതേസമയം വരാഹരൂപം നവരസയുടെ കോപ്പിയടി അല്ലെന്നായിരുന്നു സംവിധായകന്‍ ഋഷഭ് ഷെട്ടിയുടെ പ്രതികരണം. വിഷയം തൈക്കുടം ബ്രിഡ്‌ജിനെ അറിയിച്ചിരുന്നു എന്നും കൊച്ചിയില്‍ നടന്ന കാന്താരയുടെ പ്രസ്‌മീറ്റില്‍ ഋഷഭ് പറഞ്ഞു. ഋഷഭിന് പിന്നാലെ കോപ്പിയടി വിവാദങ്ങളെ തള്ളി സംഗീത സംവിധായകന്‍ അജനീഷും രംഗത്തു വന്നിരുന്നു. ഗാനം കോപ്പിയടിച്ചതല്ലെന്നും ഒരേ രാഗത്തിലായതിനാല്‍ അങ്ങനെ തോന്നുന്നതാണെന്നും ആയിരുന്നു അജനീഷിന്‍റെ പ്രതികരണം. നവരസ മുമ്പ് കേട്ടിട്ടുള്ളതായും ഗാനം തന്നെ സ്വാധീനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോപ്പിയടി വിവാദം വിടാതെ പിന്തുടരുകയാണെങ്കിലും ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് കാന്താര. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചിരുന്നു. കന്നഡയ്‌ക്ക് പുറമെ തമിഴ്‌, മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലും കാന്താര തിയേറ്ററുകളില്‍ എത്തി. 16 കോടി മുതല്‍ മുടക്കി നിര്‍മിച്ച ചിത്രം ബോക്‌സോഫിസില്‍ കോടികള്‍ വാരിക്കൂട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.