മുംബൈ: രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി മഹാരാഷ്ട്ര കോൺഗ്രസ് മേധാവി നാനാ പട്ടോലെ. ഈ പ്രതിസന്ധിയെ നേരിടാനായി സുപ്രീംകോടതി സമാന്തരമായി ഒരു കേന്ദ്രത്തെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി കൊവിഡ് പ്രതിരോധത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക മാത്രമല്ല ,സമാന്തര ദേശീയ സര്‍ക്കാറിനെ രൂപീകരിക്കുകയും വേണം. ഇതിന് ഭരണഘടനയിൽ ഒരു വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാമാരിക്കാലത്തും സെൻട്രൽ വിസ്ത പദ്ധതിക്ക് മുൻഗണന നൽകിയതിനെയും നാനാ പട്ടോലെ കുറ്റുപ്പെടുത്തി.
Read Also……ഓക്സിജന്‍ വിതരണം : 12 അംഗ കര്‍മസമിതിയെ നിയോഗിച്ച് സുപ്രീംകോടതി
20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി അവർ നടപ്പിലാക്കുന്നു. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിന് ആവശ്യമായ ഫണ്ട് നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് മെഡിക്കൽ ഓക്സിജൻ അനുവദിക്കുന്നതിനുള്ള ഫലപ്രദവും സുതാര്യവുമായ സംവിധാനത്തിനായി സുപ്രീം കോടതി മെയ് 8 ന് ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. രാജ്യത്ത് ഓക്സിജന്‍റെ ആവശ്യകതയും വിതരണവും വിലയിരുത്തുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.