ETV Bharat / bharat

AAP | ഡല്‍ഹി സര്‍ക്കാറിനെതിരായ ഓര്‍ഡിനന്‍സ് : കെജ്‌രിവാളിന് കനത്ത തിരിച്ചടി, സുപ്രീം കോടതിയുടെ സ്റ്റേയില്ല - എഎപി ഹര്‍ജി

എഎപി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും

aap  SC sent notice to Center on AAP petition  Delhi govt ordinance case  AAP  Delhi govt  AAP  ഡല്‍ഹി സര്‍ക്കാറിനെതിരായ ഓര്‍ഡിനന്‍സ്  സുപ്രീംകോടതി  എഎപി ഹര്‍ജി  സര്‍ക്കാര്‍
ഡല്‍ഹി സര്‍ക്കാറിനെതിരായ ഓര്‍ഡിനന്‍സ്
author img

By

Published : Jul 10, 2023, 10:02 PM IST

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയം വിശദമായി കേള്‍ക്കണമെന്ന് വ്യക്തമാക്കി.

എഎപി (ആംആദ്‌മി) സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നോട്ടിസ് അയച്ചിട്ടുമുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ പിഎസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ നിലപാട് തേടി കേന്ദ്രത്തിന് നോട്ടിസ് അയച്ചത്. കേസ് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.

ഡല്‍ഹി സര്‍ക്കാറിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി, സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി. ഓര്‍ഡിനന്‍സ് ലഫ്‌റ്റന്‍റ് ഗവര്‍ണര്‍ക്ക് അമിത അധികാരം നല്‍കുന്നതാണെന്നും ഇത് സുപ്രീം കോടതി വിധി തകര്‍ക്കാനാണെന്നും സിങ്‌വി കോടതിയില്‍ വാദിച്ചു.

നിയമ നിര്‍മാണത്തില്‍ കോടതി ഇടപെടുന്ന സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെ കേസ് പരിഗണിക്കുന്നത് അടുത്തയാഴ്‌ചത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. റിട്ട് ഹര്‍ജിയില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന് അഭിഭാഷകന്‍ സഞ്ജയ്‌ ജെയ്‌ന്‍ കോടതിയില്‍ വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രം ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ മുഴുവന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇതിലൂടെ അല്ലാതാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര സര്‍വകലാശാലകളില്‍ നിന്ന് ബിരുദമുള്ള 437 പേരെ പിരിച്ച് വിട്ടുവെന്നും ഇവരുടെ ശമ്പളം മുടങ്ങിയെന്നും അഭിഭാഷകന്‍ സിങ്‌വി കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിവാദമായ ഓര്‍ഡിനന്‍സ് : ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, ജോലിയിലെ സ്ഥലം മാറ്റം എന്നിവയ്‌ക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മെയ്‌ 19നാണ് പ്രത്യേക ഓര്‍ഡിനന്‍സ് (ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓര്‍ഡിനന്‍സ് 2023) കൊണ്ടുവന്നത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ് പുതുതായി രൂപീകരിച്ച ഈ അതോറിറ്റിയിലെ അംഗങ്ങള്‍.

ഡല്‍ഹിയില്‍ പൊതു ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന്‍റെ അധികാരം വെട്ടി കുറക്കുന്നതാണ് ഓര്‍ഡിനന്‍സ്. ദേശീയ തലസ്ഥാനത്ത് പൊലീസ്, പൊതുക്രമം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഒഴികെയുള്ളവയുടെ അധികാരം സുപ്രീം കോടതി സര്‍ക്കാറിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ ഉത്തരവിറങ്ങിയത്.

also read: കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ നീക്കം കടുപ്പിച്ച് കെജ്‌രിവാള്‍ ; രാഹുലിനേയും ഖാര്‍ഗെയേയും നേരിട്ടുകാണും

കേന്ദ്രത്തിന്‍റെ പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം തുടരുന്നതിനിടെയാണ് സര്‍ക്കാരും എഎപിയും സുപ്രീംകോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സിന്‍റെ ഭരണ ഘടന സാധ്യത ചോദ്യം ചെയ്‌താണ് നിയമ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.