ETV Bharat / bharat

പൊതുപ്രവർത്തകരുടെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഹർജി: വിധി പറയാൻ മാറ്റി സുപ്രീംകോടതി

ജസ്റ്റിസ് എസ് എ നസീറിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവർ ബെഞ്ചിൽ ഉൾപ്പെടുന്നു

restrictions be imposed on public functionaries  public functionaries restrictions  restrictions imposed on public functionaries  സുപ്രീംകോടതി  സുപ്രീംകോടതി വിധി  പൊതുപ്രവർത്തകരുടെ അഭിപ്രായ പ്രകടനം ഹർജി  ജസ്റ്റിസ് എസ് എ നസീർ  public functionaries  മൗലികാവകാശങ്ങൾ ഭരണഘടന  അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി  വ്യക്തിപരമായ അഭിപ്രായം മന്ത്രി  ബി ആർ ഗവായ്  എ എസ് ബൊപ്പണ്ണ
പൊതുപ്രവർത്തകരുടെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഹർജി: വിധി പറയാൻ മാറ്റി സുപ്രീംകോടതി
author img

By

Published : Nov 15, 2022, 2:22 PM IST

ന്യൂഡൽഹി: പൊതുപ്രവർത്തകരുടെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഹർജിയിൽ വിധി പറയാൻ മാറ്റിവച്ച് സുപ്രീംകോടതി. ജസ്റ്റിസ് എസ് എ നസീറിന്‍റെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ഭരണഘടന തത്വമനുസരിച്ച് മൗലികാവകാശത്തിലേക്കുള്ള നിയന്ത്രണങ്ങളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളും ഭേദഗതികളും പാർലമെന്‍റിൽ നിന്ന് വരേണ്ടതുണ്ടെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചു. 2017 ഒക്ടോബർ അഞ്ചിന് മൂന്നംഗ ബെഞ്ച്, തന്ത്രപ്രധാനമായ കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ഒരു പൊതുപ്രവർത്തകനോ മന്ത്രിക്കോ അഭിപ്രായ സ്വാതന്ത്ര്യം അവകാശപ്പെടാനാകുമോ എന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ തീർപ്പാക്കുന്നതിനായി വിഷയം ഭരണഘടന ബെഞ്ചിന് വിട്ടു.

ഒരു മന്ത്രിക്ക് വ്യക്തിപരമായ അഭിപ്രായം സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്‍റെ പ്രസ്‌താവന സർക്കാർ നയത്തോട് കൂടിയതായിരിക്കണമെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നതിനാലാണ് വിഷയത്തിൽ ആധികാരികമായ പ്രഖ്യാപനം ആവശ്യമായി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.