ETV Bharat / bharat

കണ്ണൂര്‍ വിസി പുറത്ത്, പുനര്‍നിയമനം റദ്ദാക്കി സുപ്രീം കോടതി; കേരള സര്‍ക്കാരിന്‍റേത് അനാവശ്യ ഇടപെടലെന്ന് വിമര്‍ശനം

Kannur VC's re-appointment: കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലെന്ന് സുപ്രീം കോടതി. ചാന്‍സലര്‍ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ വിനിയോഗിച്ചില്ലെന്ന് നിരീക്ഷണം.

SC quashes re appointment of Kannur VC  Supreme Court cancels Kannur VCs re appointment  Kannur VCs re appointment  Kannur VC  Kannur University Vice Chancellor  Gopinath Ravindran  കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കി  കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം  കണ്ണൂര്‍ വിസി  കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലർ
Supreme Court cancels Kannur VC's re-appointment
author img

By ETV Bharat Kerala Team

Published : Nov 30, 2023, 12:00 PM IST

Updated : Nov 30, 2023, 12:23 PM IST

ന്യൂഡല്‍ഹി: സുപ്രധാനമായൊരു വിധി ന്യായത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി. 2021 നവംബറില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് കോടതി റദ്ദാക്കിയത്. കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചാന്‍സലറില്‍ നിക്ഷിപ്തമായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിറവേറ്റാന്‍ കേരള ഗവര്‍ണര്‍ തയാറായില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.

കേരള മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആണ് പുനര്‍ നിയമനം നല്‍കാന്‍ മുന്‍കൈയെടുത്തതെന്ന രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് മുഖവിലക്കെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്. ചാന്‍സലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടായെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദി വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പുനര്‍ നിയമനം ശരിവെച്ചു കൊണ്ട് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2022 ഫെബ്രുവരിയില്‍ നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുള്ള അപ്പീല്‍ സുപ്രീം കോടതി ബെഞ്ച് അനുവദിച്ചു.

മൂന്നംഗ ബെഞ്ചിനു വേണ്ടി വിധി പറഞ്ഞ ജസ്റ്റിസ് പര്‍ദി വാല നാലു ചോദ്യങ്ങളാണ് ബെഞ്ച് പ്രധാനമായും പരിഗണിച്ചതെന്ന് വിശദമാക്കി.

1. പുനര്‍ നിയമനം അനുവദനീയമാണോ.

2. ഉയര്‍ന്ന പ്രായ പരിധി 60 വയസ്സെന്ന കണ്ണൂര്‍ സര്‍വകലാശാലാ ചട്ടം 10(9) നാലു വര്‍ഷത്തെ പുനര്‍ നിയമനത്തിലും ബാധകമാണോ.

3.പുനര്‍ നിയമനത്തിനും വിസി നിയമനത്തിലേതു പോലെ സെലക്ഷന്‍ പാനല്‍ ആവശ്യമാണോ.

4. ചാന്‍സലര്‍ നിയമനത്തിനുള്ള സ്റ്റാറ്റ്യൂട്ടറി അധികാരം അടിയറ വെച്ചോ.

ഈ നാലു ചോദ്യങ്ങള്‍ക്ക് കോടതി കണ്ടെത്തിയ ഉത്തരം ഇപ്രകാരമാണ്.

1. പുനര്‍നിയമനം അനുവദനീയമാണ്.

2. പുനര്‍ നിയമനത്തിന്‍റെ കാര്യത്തില്‍ 60 വയസ്സെന്ന പരിധി ബാധകമല്ല.

3. പുതിയ നിയമനത്തിലേതു പോലുള്ള നടപടി ക്രമങ്ങള്‍ പുനര്‍ നിയമനത്തില്‍ പാലിക്കേണ്ടതില്ല.

എന്നാല്‍ നാലാമത്തെ ചോദ്യത്തിലാണ് അപ്പീല്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തനിക്കുള്ള സ്റ്റാറ്റ്യൂട്ടറി അധികാരം അടിയറ വെക്കുകയോ ഒഴിയുകയോ ചെയ്തതായി കോടതി നിരീക്ഷിച്ചു.

" പരിഗണിക്കപ്പെടുന്നയാളിന്‍റെ യോഗ്യതയെക്കുറിച്ച് കോടതി പരിശോധിച്ചില്ല. അത് നിയന അതോറിറ്റിയാണ് ചെയ്യേണ്ടത്. ഇവിടെ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടവര്‍ പുനര്‍ നിയമന പ്രക്രിയയെ ദുഷിപ്പിച്ചു. അത്തരമൊരു അധികാര പ്രയോഗം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാകേണ്ടതാണ്." വിധി ന്യായത്തില്‍ പറയുന്നു.

2022 ഒക്ടോബറില്‍ സമാനമായൊരു കേസില്‍ കൊല്‍ക്കൊത്ത സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

Last Updated : Nov 30, 2023, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.