ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ സുപ്രീംകോടതി വിട്ടയച്ചു: മോചനം 31 വര്‍ഷത്തിന് ശേഷം - supreme court verdict on release of perarivalan

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്

പേരറിവാളന് മോചനം  രാജീവ് ഗാന്ധി വധക്കേസ്  പേരറിവാളന്‍ മോചനം സുപ്രീം കോടതി ഉത്തരവ്  rajiv gandhi assassination latest  supreme court verdict on release of perarivalan  perarivalan released
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ സുപ്രീംകോടതി വിട്ടയച്ചു: മോചനം 31 വര്‍ഷത്തിന് ശേഷം
author img

By

Published : May 18, 2022, 11:13 AM IST

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളന് മോചനം. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. ജീവപര്യന്തം തടവിന് ശിക്ഷിയ്ക്കപ്പെട്ട് 31 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു പേരറിവാളന്‍.

നേരത്തെ മാര്‍ച്ച് 9ന് പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന്‍റെ പെരുമാറ്റം, അനാരോഗ്യം, 30 വർഷത്തിലേറെയായി ജയിൽവാസം അനുഭവിച്ചു എന്നീ കാര്യങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ചാവേർ ധനു ഉള്‍പ്പെടെ 14 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1991 ജൂണില്‍ അറസ്റ്റിലാകുമ്പോള്‍ 19 വയസായിരുന്നു പേരറിവാളന്.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച സെല്‍ ബാറ്ററി വാങ്ങി നല്‍കിയത് പേരറിവാളനാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2014 ഫെബ്രുവരി 18ന് പേരറിവാളന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. 2018 സെപ്റ്റംബര്‍ 9ന് പേരറിവാളന്‍ ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളുടെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.