ETV Bharat / bharat

ബോംബെ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തളളി

26 വർഷം ജഡ്‌ജിയായി സേവനമനുഷ്‌ഠിച്ച വി പി പാട്ടീലാണ് ഹർജി സമർപ്പിച്ചത്. സ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്

Supreme Court  SC dismisses plea to rename Bombay High Court  rename Bombay High Court to Maharashtra High Court  plea to rename Bombay High Court  change the name of Bombay High Court  national news  malayalam news  Maharashtra High Court  Bombay High Court  ബോംബെ ഹൈക്കോടതി  ബോംബെ ഹൈക്കോടതിയുടെ പേര് മഹാരാഷ്‌ട്ര ഹൈക്കോടതി  മഹാരാഷ്‌ട്ര ഹൈക്കോടതി  ബോംബെ ഹൈക്കോടതിയുടെ പേരിലുള്ള ഹർജി  സുപ്രീം കോടതി  വി പി പാട്ടീലിന്‍റെ ഹർജി  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  വി പി പാട്ടീൽ
ബോംബെ ഹൈക്കോടതിയുടെ പേര് മഹാരാഷ്‌ട്ര ഹൈക്കോടതി എന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തളളി
author img

By

Published : Nov 3, 2022, 2:22 PM IST

ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയുടെ പേര് മഹാരാഷ്‌ട്ര ഹൈക്കോടതി എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് മുൻ ജഡ്‌ജി നൽകിയ ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണം നടത്തുന്നവരാണെന്നും ഈ ആവശ്യം ഉന്നയിക്കാൻ എന്ത് മൗലികാവകാശമാണ് ഹർജിക്കാരനുള്ളതെന്നും കോടതി പരാമർശിച്ചു.

26 വർഷം ജഡ്‌ജിയായി സേവനമനുഷ്‌ഠിച്ച വി പി പാട്ടീലാണ് ഹർജി സമർപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട അധികാരികൾക്കും അവരുടെ ഹൈക്കോടതികളുടെ പേരുകൾ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ പേരിന് അനുസൃതമായി മാറ്റാൻ നിർദേശിക്കണമെന്ന് പാട്ടീൽ ആവശ്യപ്പെട്ടിട്ടുണ്ട്. 'മഹാരാഷ്‌ട്ര' എന്ന വാക്ക് ഒരു മഹാരാഷ്‌ട്രക്കാരന്‍റെ ജീവിതത്തിൽ വളരെ സവിശേഷമാണെന്നും അതിനാൽ ഇത് ഹൈക്കോടതിയുടെ പേരിലും കൊണ്ടുവരണമെന്നും അദ്ദേഹം ഹര്‍ജിയില്‍ വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.