ന്യൂഡൽഹി: മുൻ സിജെഐ രഞ്ജൻ ഗൊഗോയിയ്ക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ അന്വേഷണ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. പരാതിക്ക് പിന്നിലെ ഗൂഡാലോചന തെളിയിക്കാനായി ഡിജിറ്റൽ രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗൊഗോയി സ്വീകരിച്ച കർശന നടപടികൾ ഗൂഢാലോചനയ്ക്ക് കാരണമയേക്കാമെന്നാണ് നിരീക്ഷണം. ജസ്റ്റിസ് എ. കെ. പട്നായിക് നൽകിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസം എൻആർസി നിലപാടും ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. രണ്ട് വർഷം മുമ്പുള്ള പരാതി ആയതിനാൽ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.
2018ലാണ് യുവതി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന കേസ് നല്‍കിയത് .