ന്യൂഡൽഹി: കോൺഗ്രസ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ മകനുമായ കാർത്തി ചിദംബരത്തിന് വിദേശ യാത്രക്ക് അനുമതി നൽകി സുപ്രീം കോടതി. അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കാർത്തി ചിദംബരത്തിന് യാത്രാനുമതി നൽകിയത്. രണ്ട് കോടി രൂപ കെട്ടിവക്കണമെന്നും സന്ദർശിക്കുന്ന വിദേശ രാജ്യങ്ങളും താമസിക്കാനിടയുള്ള സ്ഥലങ്ങളെയെയും പറ്റിയുള്ള വിശദാംശങ്ങള്‍ സമർപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് 10 കോടി രൂപ ജാമ്യത്തില്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.
2007ല്‍ ഐഎൻഎക്സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങൾ മറികടന്നെന്നാണ് കാർത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാർത്തിക്കെതിരായ ആരോപണം ഉണ്ടാകുന്നത്. കാര്‍ത്തി ചിദംബരം ഐഎന്‍എക്സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ചിദംബരത്തിന്‍റേയും കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.