ETV Bharat / bharat

ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍ - സാവിത്രി ജിന്‍ഡാല്‍

ബ്ലൂംബര്‍ഗിന്‍റെ ഏറ്റവും പുതിയ ശതകോടീശ്വര സൂചികയിലാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന്‍റെ തലവ ഏഷ്യയിലെ ഏറ്റവും ധനികരായ വനിതകളില്‍ ഒന്നാം സ്ഥാനത്തേക്ക് വന്നത്.

Bloomberg billionaires index  asias richest woman  savitri jindal  Bloomberg woman richest list  ബ്ലൂംബര്‍ഗ് ബില്ല്യനയര്‍ പട്ടിക  സാവിത്രി ജിന്‍ഡാല്‍  ഏഷ്യയിലെ ഏറ്റവും ധനികയായ വനിത
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍
author img

By

Published : Jul 30, 2022, 7:51 PM IST

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍. ബ്ലൂംബര്‍ഗിന്‍റെ ഏറ്റവും പുതിയ ശതകോടീശ്വര സൂചികയിലാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന്‍റെ തലവയായ സാവിത്രി ജിന്‍ഡാല്‍ ഒന്നാം സ്ഥാനത്തേക്ക് വന്നത്. 1,130 കോടി അമേരിക്കന്‍ ഡോളറിന്‍റെ ആസ്‌തിയാണ് സാവിത്രി ജിന്‍ഡാലിനുള്ളത്.

ലോഹങ്ങള്‍, വൈദ്യുതി ഉത്‌പാദനം എന്നീ മേഖലകളിലാണ് ജില്‍ഡാല്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ധനികരില്‍ പത്താം സ്ഥാനത്താണ് സാവിത്രി ജിന്‍ഡാലിന്‍റെ സ്ഥാനം. ജിന്‍ഡാല്‍ ഗ്രൂപ്പിന്‍റെ സ്ഥാപകന്‍ ഒപി ജിന്‍ഡാലിന്‍റെ ഭാര്യയാണ് സാവിത്രി ജിന്‍ഡാല്‍.

ഒപി ജിന്‍ഡാല്‍ 2005ല്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന്‍റെ തലപ്പത്തേക്ക് സാവിത്രി ജിന്‍ഡാല്‍ വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉരുക്ക് നിര്‍മാതാക്കളാണ് ജിന്‍ഡാല്‍ ഗ്രൂപ്പ്. സിമന്‍റ്, ഊര്‍ജോത്‌പാദനം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയിലും ജിന്‍ഡാല്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.

ഈ അടുത്ത കാലത്ത് വളരെയധികം ഏറ്റകുറിച്ചിലാണ് സാവിത്രി ജിന്‍ഡാലിന്‍റ ആസ്‌തിയില്‍ ഉണ്ടായത്. കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടമായ 2020 ഏപ്രിലില്‍ ജിന്‍ഡാലിന്‍റെ ആസ്‌തി 320കോടി അമേരിക്കന്‍ ഡോളറില്‍ കൂപ്പ് കുത്തിയിരുന്നു. എന്നാല്‍ 2022 ഏപ്രിലില്‍ ആസ്‌തി 1,560 കോടി അമേരിക്കന്‍ ഡോളറായി കുതിച്ചുയര്‍ന്നു. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്ന് വ്യവസായ അസംസ്‌കൃത വസ്‌തുക്കളുടെ വില വലിയ രീതിയില്‍ ഉയര്‍ന്നതാണ് ഇതിന് വഴിവച്ചത്.

ഏഷ്യയിലെ ഏറ്റവും സമ്പന്നയെന്ന സ്ഥാനത്ത് നിന്ന് യാങ് ഹുയിയാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് നിര്‍മാണ കമ്പനിയായ കണ്‍ട്രി ഗാര്‍ഡന്‍ ഹോള്‍ഡിങ്‌സിന്‍റെ ഭൂരിപക്ഷ ഓഹരി ഉടമയാണ് യാങ്‌ ഹുയിയാന്‍. 2005ല്‍ തന്‍റെ പിതാവിന്‍റെ ഓഹരികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരരില്‍ ഒരാളായി യാങ്‌ ഹുയിയാന്‍ മാറിയിരുന്നു.

ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചികയില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി കഴിഞ്ഞ അഞ്ച് വര്‍ഷമായി യാങ് ഹുയിയായി തുടരുകയായിരുന്നു. ഈ അടുത്ത കാലത്തായി യാങ് ഹുയിയായിയുടെ ആസ്‌തിയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഈ അടുത്തുണ്ടായ ഇടര്‍ച്ച യാങ് ഹുയിയായുടെ കമ്പനിയെയും ബാധിക്കുകയായിരുന്നു.

ഈ വര്‍ഷം യാങ് ഹുയിയായുടെ ആസ്‌തി പകുതിയായാണ് കുറഞ്ഞത്. 2,370 അമേരിക്കന്‍ ഡോളറില്‍ നിന്ന് 1,100 അമേരിക്കന്‍ ഡോളറായാണ് ഹുയിയാന്‍റെ ആസ്‌തി കുറഞ്ഞത്. ഹെന്‍ഗ്‌ലി പെട്രോകെമിക്കല്‍ കമ്പനിയുടെ മേധാവിയായ ഫാന്‍ ഹോങ്‌വിയാണ് ഏഷ്യയിലെ രണ്ടാമത്തെ ധനികയായ വനിത. അക്കൗണ്ടന്‍റായിരുന്ന ഫാന്‍ 1994ലാണ് ഭര്‍ത്താവ് ചെന്‍ ജിയാഹുമായി ചേര്‍ന്ന് ഹെന്‍ഗ്‌ലി ഗ്രൂപ്പ് സ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.