ETV Bharat / bharat

കള്ളപ്പണക്കേസ്: സത്യേന്ദര്‍ ജെയിന്‍ ജൂൺ ഒന്‍പത് വരെ ഇ.ഡി കസ്റ്റഡിയില്‍ - സത്യേന്ദര്‍ ജെയ്‌ന്‍ ജൂൺ ഒന്‍പത് വരെ ഇഡി കസ്റ്റഡിയില്‍

2015-16 ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി സത്യേന്ദര്‍ ജെയിന്‍ ഹവാല ഇടപാട് നടത്തിയെന്നതാണ് കേസ്

Satyendar Jain sent to ED custody  Satyendar Jain sent to ED custody till June 9  Delhi Minister sent to ED custody  Delhi Health Minister Satyendra Jain  Delhi Minister Satyendar Jain sent to EDs custody  സത്യേന്ദര്‍ ജെയ്‌ന്‍ ജൂൺ ഒന്‍പത് വരെ ഇഡി കസ്റ്റഡിയില്‍  ഹവാല ഇടപാടില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ൻ അറസ്റ്റില്‍
കള്ളപ്പണക്കേസ്: സത്യേന്ദര്‍ ജെയ്‌ന്‍ ജൂൺ ഒന്‍പത് വരെ ഇ.ഡി കസ്റ്റഡിയില്‍
author img

By

Published : May 31, 2022, 7:57 PM IST

ന്യൂഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെ ജൂൺ ഒന്‍പത് വരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയില്‍ വിട്ടു. റൂസ് അവന്യൂ കോടതിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജി ഗീതാഞ്ജലി ഗോയലിന്‍റെ മുന്‍പിലാണ് മന്ത്രിയെ ഹാജരാക്കിയത്. തുടര്‍ന്നാണ്, പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ശക്തമായി വാദിച്ചു, പക്ഷേ...: കള്ളപ്പണം വെളുപ്പിച്ചതിന് 2017 ല്‍ സി.ബി.ഐ രജിസ്‌റ്റര്‍ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി.യും കേസെടുത്തത്. 2015-16 കാലഘട്ടത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി സത്യേന്ദര്‍ ജെയിന്‍ ഹവാല ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വിസ്‌താരത്തിനിടെ, ജെയിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ ജാമ്യത്തിനായി ശക്തമായി വാദിച്ചെങ്കിലും വിധി പ്രതികൂലമാവുകയായിരുന്നു.

ജെയിന്‍ അന്വേഷണ ഏജൻസിയുമായി സഹകരിക്കുന്നുണ്ട്. 2017 ൽ രജിസ്റ്റർ ചെയ്‌ത കുറ്റപത്രത്തിന് സമാനമായതാണ് ഇപ്പോഴത്തേയും മൊഴി. പണം ഹവാലയാണെന്നതിന് തെളിവില്ല. ജാമ്യത്തില്‍ വിട്ടാല്‍ ജെയിന്‍ ഓടിപ്പോവില്ല. വേണ്ട സമയത്ത് ലഭ്യമാകുമെന്നും അഭിഭാഷകന്‍ വാദിച്ചു. ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത 14 ദിവസത്തെ കസ്റ്റഡിക്കായാണ് വാദിച്ചത്.

എന്തിനാണ് 14 ദിവസം എന്ന ജഡ്‌ജിയുടെ ചോദ്യത്തിന്, കേസന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് എന്ന് തുഷാർ മേത്ത മറുപടി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഇ.ഡി കഴിഞ്ഞ മാസം 4.81 കോടി രൂപ മൂല്യമുള്ള, സത്യേന്ദര്‍ ജെയിനിന്‍റെ കുടുംബ സ്വത്തുക്കളും മന്ത്രിയുടെ ഉടമസ്ഥതയിലുള്ളതും നിയന്ത്രണത്തിലുള്ളതുമായ കമ്പനികളും താത്‌ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

രാഷ്‌ട്രീയ പ്രേരിതമെന്ന് എ.എ.പി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ആരോഗ്യം, വ്യവസായം, വൈദ്യുതി, ആഭ്യന്തരം, നഗരവികസനം, ജലം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് 57 കാരനായ ജെയിനാണ്.

അതേസമയം, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ആരോപണം. 2018ൽ ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡി സത്യേന്ദര്‍ ജെയിനിനെ ചോദ്യം ചെയ്‌തിരുന്നു. 2017 ഓഗസ്റ്റിലാണ് സത്യേന്ദര്‍ ജെയിനിനും കുടുംബത്തിനുമെതിരെ 1.62 കോടി രൂപയുടെ കള്ളപ്പണ വെളുപ്പിക്കല്‍ കേസ് സി.ബി.ഐ രജിസ്റ്റർ ചെയ്യുന്നത്.

ALSO READ| ഹവാല ഇടപാട്: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ൻ അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കുന്നതിനായി സത്യേന്ദര്‍ ജെയിനും കുടുംബവും നാല് ഷെല്‍ കമ്പനികള്‍ (വ്യാപാരം നടത്താത്ത കമ്പനികള്‍) സ്ഥാപിച്ചുവെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. സി.ബി.ഐയുടെ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഡല്‍ഹി ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.