ETV Bharat / bharat

'2019 ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത് സൈനികരുടെ മൃതശരീരത്തിന് മുകളിൽ': പുൽവാമ ആക്രമണത്തിൽ സർക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചെന്ന പ്രസ്‌താവനയുമായി സത്യപാൽ മാലിക്

ലഡാക്ക്, ജമ്മു കശ്‌മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് താൻ ഗവർണറായിരുന്ന ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മാലിക് ഇതിന് മുമ്പ് വിവാദ പ്രസ്‌താവനകൾ നടത്തിയിരുന്നു

Satyapal Malik  Pulwama Attack  പുൽവാമ ആക്രമണത്തിൽ സർക്കാരിന് ഗുരുതര വീഴ്‌ച  സർക്കാരിന് ഗുരുതര വീഴ്‌ചയെന്ന് സത്യപാൽ മാലിക്  ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്  പ്രധാനമന്ത്രി നരേന്ദ്ര മോദി
സർക്കാരിന് ഗുരുതര വീഴ്‌ചയെന്ന് സത്യപാൽ മാലിക്
author img

By

Published : May 22, 2023, 9:35 AM IST

ജയ്‌പൂർ: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നമ്മുടെ സൈനികരുടെ മൃതശരീരത്തിന് മുകളിലാണ് നടന്നതെന്ന വിവാദ പ്രസ്‌താവനയുമായി ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്. പുൽവാമ ആക്രമണത്തിൽ സർക്കാരിന് വലിയ വീഴ്‌ച സംഭവിച്ചിരുന്നു എന്ന് പറഞ്ഞ മാലിക് സംഭവത്തിന് തൊട്ടുപിന്നാലെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞു. അൽവാർ ജില്ലയിലെ ബൻസൂരിൽ നടന്ന പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാലിക്.

'നമ്മുടെ സൈനികരുടെ മൃതശരീരത്തിന് മുകളിലാണ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. പുൽവാമ ആക്രമണത്തിൽ സർക്കാരിന് വലിയ വീഴ്‌ച സംഭവിച്ചത്. ഒരു അന്വേഷണവും നടന്നില്ല, കാരണം അന്വേഷണം നടന്നാൽ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാജിവെക്കേണ്ടി വരും. പല ഉദ്യോഗസ്ഥരും ജയിലിലാകുകയും വലിയ വിവാദം ഉണ്ടാകുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം എന്നോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടത്,' സത്യപാൽ മാലിക് പറഞ്ഞു.

ലഡാക്ക്, ജമ്മു കശ്‌മീർ എന്നി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് താൻ ഗവർണറായിരുന്ന ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മാലിക് ഇതിന് മുമ്പ് വിവാദ പ്രസ്‌താവനകൾ നടത്തിയിരുന്നു. 2019 ഫെബ്രുവരി 14 ന് പുൽവാമ ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ജിം കോർബറ്റ് നാഷണൽ പാർക്കിൽ വെടിവെപ്പിലായിരുന്നുവെന്നും ഞായറാഴ്‌ച നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‌മീർ ഗവർണറായിരിക്കെ ഓഗസ്റ്റ് 23 ന് ഒരു ഇൻഷുറൻസ് സ്‌കീമുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കാൻ ചെയ്യാൻ 300 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാലിക്കിനെ അടുത്തിടെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പ്രസംഗത്തിലുടനീളം പ്രധാനമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങളാണ് മാലിക് നടത്തിയത്. അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം കടന്നാക്രമിച്ചു. മൂന്ന് വർഷം കൊണ്ട് അദാനി ധാരാളം സമ്പത്ത് സൃഷ്‌ടിച്ചുവെന്നും, എന്നാൽ നമുക്കാർക്കും നമ്മളുടെ സ്വത്ത് വർധിപ്പിക്കാനായില്ലെന്നും മാലിക് പറഞ്ഞു.

'പാർലമെന്‍റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദാനിക്ക് 20,000 കോടി ലഭിച്ചതെങ്ങനെയാണ് എന്ന ചോദ്യം ഉയർത്തി. സർക്കാരിനോട് ഇതേ ചോദ്യം ആവർത്തിച്ചു. പ്രധാനമന്ത്രിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. രണ്ട് ദിവസം സംസാരിച്ചെങ്കിലും ഒരു കാര്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല, കാരണം അദ്ദേഹത്തിന് ഉത്തരമില്ല. അവർ അവരുടെ മുഖ്യമന്ത്രിമാരിൽ നിന്ന് കൊള്ളയടിച്ച് അദാനിക്ക് നൽകുന്നു, അവൻ ബിസിനസ്സ് ചെയ്യുന്നു.

ഇത് ജനങ്ങളുടെ നികുതിപ്പണമാണ്. ഞാൻ ഗോവയിലായിരുന്നു, അവിടെ മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു, അതിന്‍റെ ഫലമായി എന്നെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കുകയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്‌തു. അവർ എന്‍റെ മൂക്കിന് താഴെ അഴിമതി നടത്തുന്നതെന്നും അതിൽ അദാനിക്ക് പങ്കാളിത്തമുണ്ടെന്നും മുഴുവൻ വിഹിതവും അദാനിക്കാണെന്നും എനിക്ക് ഉറപ്പുണ്ട്,' മാലിക് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.