ETV Bharat / bharat

കാവേരിതീര ഹൈഡ്രോ കാർബൺ ഖനനം : പദ്ധതി ഉപേക്ഷിക്കണമെന്ന് എംകെ സ്റ്റാലിൻ - മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

നെടുവാസലിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ പൈപ്പ് ലൈൻ സ്ഥാപിച്ച് ഖനനത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി കർഷകർ ആരോപിച്ചു. ഇതേ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധമാണ് നടക്കുന്നത്.

Stalin urges PM Modi to cancel bids for hydrocarbon extraction in Cauvery basin  hydrocarbon extraction  Cauvery basin  MK Stalin letter to modi  Pudukottai neduvasal  പുതുകോട്ട നെടുവാസൽ  ഹൈഡ്രോ കാർബൺ ഖനനം  കാവേരിതീര ജില്ലകളിൽ ഹൈഡ്രോ കാർബൺ ഖനനം  തമിഴ്നാട്ടിലെ ഹൈഡ്രോ കാർബൺ ഖനനം  എം കെ സ്റ്റാലിൻ  പ്രകൃതിവാതക മന്ത്രാലയം  കാവേരിതീര ജില്ല  തമിഴ്നാട് വാർത്തകൾ  മുഖ്യമന്ത്രി എംകെ സ്റ്റാലിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്
കാവേരിതീര ഹൈഡ്രോ കാർബൺ ഖനനം; പദ്ധതി ഉപേക്ഷിക്കണമെന്ന് എംകെ സ്റ്റാലിൻ
author img

By

Published : Jun 14, 2021, 8:46 AM IST

ചെന്നൈ : തമിഴ്നാട്ടിലെ കാവേരിതീര ജില്ലകളിൽ ഹൈഡ്രോ കാർബൺ ഖനനം ചെയ്യാനുള്ള പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്‍റെ പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ അദ്ദേഹം കത്തയച്ചു.

കാവേരിതീര ജില്ലയായ പുതുക്കോട്ടയിലെ നെടുവാസലിൽ ഹൈഡ്രോകാർബൺ ഖനനത്തിന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ആഗോള ടെൻഡർ വിളിച്ചിരുന്നു. ഹൈഡ്രോ കാർബൺ ഖനനത്തിലൂടെ പുറംതള്ളുന്ന മാലിന്യങ്ങൾ കൃഷിയെ നശിപ്പിക്കും. കാവേരി തീര മേഖലകളിൽ ഖനനം നിരോധിച്ച് നിയമസഭ നിയമം പാസാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.

Also Read: സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്, സ്‌റ്റാലിൻ പ്രധാനമന്ത്രിയെ കാണും

ഹൈഡ്രോ കാർബൺ പദ്ധതിക്കായുള്ള ടെൻഡർ പിൻവലിക്കണം, കാവേരി നദിതീര ജില്ലകളിൽ പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കണം.

ജനങ്ങളുടെ വികാരങ്ങൾ, പാരിസ്ഥിതിക ആഘാതം, നിയമപരമായ വിഷയങ്ങള്‍ എന്നിവ കണക്കിലെടുക്കാതെയുള്ള നടപടികൾ നിർഭാഗ്യകരമാണ്. നെടുവാസലിൽ ഹൈഡ്രോ കാർബൺ പദ്ധതിക്കായി ടെൻഡർ വിളിച്ചതിനെതിരേ തദ്ദേശവാസികൾ പ്രതിഷേധിപരിപാടികള്‍ നടത്തിവരികയാണെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.