ന്യൂഡൽഹി : ദേശീയ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും വിശ്വാസയോഗ്യതയുള്ളത് കോണ്‍ഗ്രസിനെന്ന് ശശി തരൂര്‍ എം.പി. നവീകരണവും പുനരുജ്ജീവനവും ആഗ്രഹിക്കുന്നത് അതുകൊണ്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്‌തു. രാജ്യവ്യാപകമായി വിവിധ പാർട്ടികൾക്കുള്ള എം.എൽ.എമാരുടെ പട്ടിക പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
1,443 എം.എൽ.എമാരുള്ള ബി.ജെ.പി കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാമതായി ഏറ്റവും കൂടുതല്‍ നിയമസഭാസാമാജികരുള്ള പാര്‍ട്ടിയാണ് കോൺഗ്രസ്. 753 എം.എൽ.എമാരാണ് പാര്‍ട്ടിക്കുള്ളതെന്നും തരൂര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
എന്നാല്‍, അടുത്തിടെ നടന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 111 സീറ്റുകളാണ് സമാജ്‌വാദി പാർട്ടി നേടിയത്. എന്നാല്‍, ഈ പാര്‍ട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞായറാഴ്‌ച വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നിരുന്നു.