മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌പിന്നർമാരില്‍ ആദ്യ പേരുകളിലൊന്നാണ് ആർ അശ്വിൻ. പക്ഷേ ഇപ്പോൾ ടെസ്റ്റ് ടീമില്‍ പോലും സ്ഥാനം ഉറപ്പില്ല. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാൻ പോയ ടീമില്‍ ഉൾപ്പെടുത്തിയെങ്കിലും നാലെണ്ണത്തില്‍ ഒരു മത്സരം പോലും കളിപ്പിച്ചിട്ടില്ല. അതിന്‍റെ പേരില്‍ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിന്‍റെ പ്രഖ്യാപനം നടന്നത്.
അധികമാരും പ്രതീക്ഷിക്കാതെ ആർ അശ്വിൻ എന്ന രവിചന്ദ്രൻ അശ്വന്‍റെ പേര് 15 അംഗ ടീമില്‍ ഉൾപ്പെട്ടു. നാല് വർഷങ്ങൾക്ക് ശേഷമാണ് അശ്വിൻ ഇന്ത്യൻ ടി20 ടീമില്‍ ഇടം പിടിക്കുന്നത്. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലില്‍ ഡല്‍ഹി ഡെയർഡെവിൾസിന് വേണ്ടി നടത്തിയ മികച്ച പ്രകടനം തന്നെയാണ് അശ്വിനെ ടീമില്‍ ഉൾപ്പെടുത്താൻ സെലക്‌ഷൻ കമ്മിറ്റിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
-
The Squad is Out! 🙌
— BCCI (@BCCI) September 8, 2021 " class="align-text-top noRightClick twitterSection" data="
What do you make of #TeamIndia for ICC Men's T20 World Cup❓ pic.twitter.com/1ySvJsvbLw
">The Squad is Out! 🙌
— BCCI (@BCCI) September 8, 2021
What do you make of #TeamIndia for ICC Men's T20 World Cup❓ pic.twitter.com/1ySvJsvbLwThe Squad is Out! 🙌
— BCCI (@BCCI) September 8, 2021
What do you make of #TeamIndia for ICC Men's T20 World Cup❓ pic.twitter.com/1ySvJsvbLw
എന്തായാലും ഒക്‌ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ അശ്വിനും ഉൾപ്പെട്ടു കഴിഞ്ഞു. അതിനു മുന്നേ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനമാകും ലോകകപ്പ് ടീമിലെ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാൻ അശ്വിന് അനുകൂലമാകുക.
ധോണി ഉപദേശിക്കും
ഇനിയൊരിക്കല്‍ കൂടി മഹേന്ദ്ര സിങ് ധോണി എന്ന നായകൻ ഇന്ത്യയെ നയിക്കുമോ എന്ന ചോദ്യങ്ങൾക്കിടയാണ് അപ്രതീക്ഷിതമായി ധോണി രണ്ട് വർഷം മുൻപ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പക്ഷേ ഇന്ത്യയ്ക്ക് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിത്തന്ന മുൻ നായകന്‍റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താൻ തന്നെയാണ് ബിസിസിഐ തീരുമാനം.
-
The Reunion we all have been waiting for 🤝 @msdhoni returns to mentor #TeamIndia for the #T20WorldCup 🙌
— BCCI (@BCCI) September 8, 2021 " class="align-text-top noRightClick twitterSection" data="
How excited are you to see him back? 💙 pic.twitter.com/znPWBLeYNo
">The Reunion we all have been waiting for 🤝 @msdhoni returns to mentor #TeamIndia for the #T20WorldCup 🙌
— BCCI (@BCCI) September 8, 2021
How excited are you to see him back? 💙 pic.twitter.com/znPWBLeYNoThe Reunion we all have been waiting for 🤝 @msdhoni returns to mentor #TeamIndia for the #T20WorldCup 🙌
— BCCI (@BCCI) September 8, 2021
How excited are you to see him back? 💙 pic.twitter.com/znPWBLeYNo
ധോണി ഈ ലോകകപ്പില്‍ ഉപദേഷ്‌ടാവായി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. രവിശാസ്ത്രിക്കും സഹപരിശീലകർക്കുമൊപ്പം ടീം ഇന്ത്യയില്‍ ധോണിയുമുണ്ടാകും. കളിക്കളത്തിലെ കൂൾ ക്യാപ്‌റ്റനായല്ല, ഡ്രസിങ് റൂമിലെ ഉപദേശകനായി ധോണിയെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
സഞ്ജു പിന്നെയും പുറത്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് അവസരങ്ങൾ എന്നും തേടി വരില്ല. അത് വരുമ്പോൾ മുതലാക്കണം. ഇത് ഏറ്റവും നന്നായി അറിയാവുന്നത് മലയാളി താരം സഞ്ജു സാംസണ് തന്നെയാകും. കാരണം ഏറ്റവുമൊടുവില്‍ ശ്രീലങ്കയില്‍ പര്യടനത്തിന് പോയ ഇന്ത്യൻ ടീമില്‍ സഞ്ജുവുമുണ്ടായിരുന്നു. പക്ഷേ ഒരു മത്സരത്തില്‍ പോലും തിളങ്ങിയില്ല. പകരം ആദ്യമായി അവസരം ലഭിച്ച ഇഷാൻ കിഷൻ ആ സ്ഥാനത്ത് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. അതിനുള്ള പ്രതിഫലമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാനുമായി.
-
Caption this ✍️ pic.twitter.com/VetxBTJ8vq
— ICC (@ICC) September 8, 2021 " class="align-text-top noRightClick twitterSection" data="
">Caption this ✍️ pic.twitter.com/VetxBTJ8vq
— ICC (@ICC) September 8, 2021Caption this ✍️ pic.twitter.com/VetxBTJ8vq
— ICC (@ICC) September 8, 2021
പുറത്തായ പതിവു മുഖങ്ങൾ
ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ എന്നീ സ്ഥിരം മുഖങ്ങൾക്ക് ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനായില്ല. അതുപോലെ തന്നെ ശ്രേയസ് അയ്യർ, ശാർദുല്‍ താക്കൂർ, ദീപക് ചാഹർ എന്നിവർക്ക് പകരക്കാരുടെ റോളാണ് ലഭിച്ചത്.
ഈ പേരുകൾ അപ്രതീക്ഷിതമല്ല
ഐപിഎല്‍ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് വരുൺ ചക്രവർത്തി, രാഹുല്‍ ചാഹർ, അക്‌സർ പട്ടേല്‍ എന്നിവർ പതിനഞ്ചംഗ ടീമില്‍ ഉൾപ്പെട്ടത്. ഇനിയെല്ലാം വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം പോല. ആരെല്ലാം അവസാന പതിനൊന്നില്‍ ഇടം പിടിക്കുമെന്നറിയാൻ കാത്തിരിക്കാം.