ഭോപ്പാല്‍: മധ്യപ്രദേശില്‍ സാനിറ്റൈസര്‍ കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ബിന്ദിലെ ചതുര്‍വേദി നഗറില്‍ തിങ്കളാഴ്‌ചയാണ് സംഭവം. ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ ലഹരിക്കായി സംഘം മറ്റ് മാര്‍ഗങ്ങള്‍ തേടിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ചൈനീസ് നിര്‍മിത സാനിറ്റൈസര്‍ കണ്ടെടുത്തു. നൂറ് ശതമാനം എതനോളാണ് കണ്ടെടുത്ത സാനിറ്റൈസറില്‍ ഉപയോഗിച്ചിരുന്നത്. മരിച്ച രണ്ട് പേരും 500 എംഎല്ലെങ്കിലും സാനിറ്റൈസര്‍ കഴിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ഈ സാനിറ്റൈസര്‍ 20 എംഎല്ലെങ്കിലും ശരീരത്തിലെത്തിയാല്‍ പോലും അപകടകരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ലഹരിക്കായി സാനിറ്റൈസര്‍; മധ്യപ്രദേശില്‍ രണ്ട് മരണം - died after consuming sanitizer news
സംഭവ സ്ഥലത്ത് നിന്നും പൊലീസ് ചൈനീസ് നിര്‍മിത സാനിറ്റൈസര്‍ കണ്ടെടുത്തു.