ETV Bharat / bharat

Sanatan Dharma Row | സനാതന്‍ ധർമ്മ വിവാദത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി ; ഉദയനിധിക്കെതിരായ ഹർജിയിൽ വാദം കേൾക്കാന്‍ സുപ്രീംകോടതി

author img

By ETV Bharat Kerala Team

Published : Sep 27, 2023, 5:33 PM IST

Supreme Court On Sanatan Dharma Row | ഉദയനിധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നോട്ടിസ് പുറപ്പെടുവിക്കുകയല്ല ചെയ്യുന്നതെന്നും, ഇതേ വിഷയത്തിലുള്ള മറ്റ് ഹര്‍ജികളുമായി ചേര്‍ത്തുവയ്ക്കുക മാത്രമാണെന്നും കോടതി

Etv Bharat Udhayanidhi Stalin  Udhayanidhi Stalin Sanatan Dharma Row  DMK Sanatan Dharma  Supreme Court on Sanatan Dharma Row  Supreme Court against Udhayanidhi Stalin  സുപ്രീം കോടതി  സനാതന ധർമ്മ വിവാദം  ഉദയനിധി സനാതന ധർമം  സനാതന ധർമ്മ വിവാദത്തില്‍ സുപ്രീം കോടതി
Sanatan Dharma Row- SC Agrees To Hear Plea Seeking FIR against Udhayanidhi Stalin

ന്യൂഡൽഹി : 'സനാതന്‍ ധർമ്മ' സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരായ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി (Supreme Court of India). ഉദയനിധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിന്‍റെ ശക്തമായ എതിർപ്പ് അവഗണിച്ച് സുപ്രീം കോടതി വാദം കേള്‍ക്കാനൊരുങ്ങുന്നത് (Sanatan Dharma Row- SC Agrees To Hear Plea Seeking FIR against Udhayanidhi Stalin). ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കാൻ സമ്മതിച്ചത്.

ഉദയനിധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നോട്ടിസ് പുറപ്പെടുവിക്കുകയല്ലെന്നും, ഇതേ വിഷയത്തിലുള്ള മറ്റ് ഹര്‍ജികളുമായി ചേര്‍ക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ സനാതന്‍ ധർമ്മ വിഷയത്തിൽ പരിഗണിക്കാനിരിക്കുന്ന മറ്റ് ഹർജികൾക്കൊപ്പം ഉദയനിധിക്കെതിരായ ഹര്‍ജിയും പരിഗണിക്കും. ഉദയനിധിയുടേത് വിദ്വേഷ പ്രസംഗമാണെന്നും മതവികാരം വ്രണപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാല്‍ (Vineet Jindal) നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയും കോടതി പരാമര്‍ശിച്ചത്.

തമിഴ്‌നാട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അമിത് ആനന്ദ് തിവാരി (Amit Anand Tiwari) ഹർജിയെ എതിർക്കുകയും കോടതി ഇത് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊതുതാത്പര്യ ഹര്‍ജിയെന്ന മട്ടില്‍ പബ്ലിസിറ്റിക്കുവേണ്ടി നല്‍കിയ കേസാണിതെന്നും രാജ്യത്തുടനീളമുള്ള വിവിധ ഹൈക്കോടതികളിൽ ഇത്തരത്തില്‍ നിരവധി റിട്ട് ഹർജികളുണ്ടെന്നും തിവാരി പറഞ്ഞു. "ഇത് സംസ്ഥാനത്തിന് അത്യന്തം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇപ്പോൾ എല്ലാവരും പബ്ലിസിറ്റിക്കുവേണ്ടി പൊതുതാത്പര്യ ഹര്‍ജിക്കാരായാണ് വരുന്നത്" - തിവാരി ചൂണ്ടിക്കാട്ടി. സമാനമായ ഒരു ഹർജി കേൾക്കാൻ കോടതി സമ്മതിച്ചിരിക്കെ മറ്റൊരു ഹർജിയുടെ ആവശ്യകതയെ തിവാരി ശക്തമായി ചോദ്യം ചെയ്‌തു.

Also Read: MK Stalin Criticize BJP: 'യഥാർഥ പ്രശ്‌നങ്ങൾ വഴി തിരിച്ചുവിടുന്നതിൽ വിദഗ്‌ധരാണ് ബിജെപി': സനാതന ധര്‍മ വിവാദത്തില്‍ എം കെ സ്റ്റാലിൻ

അതേസമയം വംശഹത്യയുടെ ആഹ്വാനമാണ് ഉദയനിധി നടത്തിയിരിക്കുന്നതെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ പറഞ്ഞു. താന്‍ ഹിന്ദുവും സനാതന ധർമ്മം പിന്തുടരുന്നയാളുമാണ്. കൊതുകുകൾ, ഡെങ്കിപ്പനി, കൊറോണ, മലേറിയ എന്നിവയെ ഇല്ലാതാക്കുന്നതുപോലെ സനാതന ധർമ്മത്തെ ഉന്‍മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനകൾ തന്‍റെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും അഭിഭാഷകൻ വിനീത് ജിൻഡാൽ ഹർജിയിൽ വ്യക്തമാക്കി.

Also Read: Amit Shah Against Udhayanidhi Stalin 'ഉദയനിധി സനാതന ധർമത്തെ അവഹേളിച്ചു'; പരാമര്‍ശം വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ ഭാഗമെന്ന് അമിത് ഷാ

“അദ്ദേഹത്തിന്‍റെ വാക്കുകൾ സനാതന ധർമ്മത്തോടുള്ള വെറുപ്പാണ് കാണിക്കുന്നത്. തമിഴ്‌നാട് സർക്കാരിലെ എംഎൽഎയും മന്ത്രിയുമായ അദ്ദേഹം നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുമെന്നും എല്ലാ പ്രദേശങ്ങളെയും ബഹുമാനിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്‌തിട്ടുണ്ട്, എന്നാൽ മതത്തിന്‍റെ പേരില്‍ ആളുകളില്‍ ശത്രുത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം മനഃപൂർവം സനാതന ധർമ്മത്തെപ്പറ്റി പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്താവന നടത്തി" - വിനീത് ജിൻഡാൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 22ന് സനാതന്‍ ധർമ്മ പരാമർശങ്ങളുടെ പേരിൽ ഉദയനിധി സ്റ്റാലിനും തമിഴ്‌നാട് സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു. ഉദയനിധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സനാതന ധർമ്മത്തിനോ ഹിന്ദു മതത്തിനോ എതിരെ വിദ്വേഷ പ്രസംഗം നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെയും അനുയായികളെയും വിലക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമായുള്ള അഭിഭാഷകനാണ് ഈ ഹർജി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.