ETV Bharat / bharat

ഇരട്ട സെഞ്ച്വറിയുമായി സമർഥ് വ്യാസ് ; മണിപ്പൂരിനെതിരെ 282 റണ്‍സ് വിജയവുമായി സൗരാഷ്‌ട്ര

സൗരാഷ്‌ട്രയുടെ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗരാഷ്‌ട്ര 115 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു

Samarth Vyas double ton  Samarth Vyas recorded a magnificent double century  Saurashtra vs Manipur  Vijay Hazare Trophy  Saurasthra win over Manipur  മണിപ്പൂരിനെതിരെ സൗരാഷ്‌ട്രയ്‌ക്ക് വിജയം  ഇരട്ട സെഞ്ച്വറിയുമായി സമർഥ് വ്യാസ്  സമർഥ് വ്യാസ്  സൗരാഷ്ട്ര vs മണിപ്പൂർ  വിജയ് ഹസാരെ ട്രോഫി  സൗരാഷ്‌ട്ര
ഇരട്ട സെഞ്ച്വറിയുമായി സമർഥ് വ്യാസ്; മണിപ്പൂരിനെതിരെ 282 റണ്‍സ് വിജയവുമായി സൗരാഷ്‌ട്ര
author img

By

Published : Nov 13, 2022, 7:58 PM IST

ന്യൂഡൽഹി : വിജയ് ഹസാരെ ട്രോഫിയിൽ മണിപ്പൂരിനെ 282 റണ്‍സിന് തകർത്ത് സൗരാഷ്‌ട്ര. ഓപ്പണർ സമർഥ് വ്യാസിന്‍റെ ഡബിൾ സെഞ്ച്വറിയും(131 പന്തിൽ 200), ധർമേന്ദ്രസിങ് ജഡേജയുടെ 7 വിക്കറ്റ് പ്രകടനവുമാണ് സൗരാഷ്‌ട്രയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ചത്. സമർഥിന്‍റെ മികവിൽ 397 റണ്‍സ് നേടിയ സൗരാഷ്‌ട്ര മറുപടി ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ 115 റണ്‍സിന് ഓൾഔട്ട് ആക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത സൗരാഷ്‌ട്രയ്ക്കായി ഓപ്പണർമാരായ ഹാർവിക് ദേശായിയും സമർഥ് വ്യാസും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 282 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ച്വറി പൂർത്തിയാക്കിയ ഹാർവിക് ദേശായിയാണ്(107 പന്തിൽ 100) ആദ്യം പുറത്തായത്. ചേതേശ്വർ പുജാര(48), ഷെൽഡൻ ജാക്‌സണ്‍(20), പ്രേരാഗ് മങ്കാദ്(16) എന്നിവരും സൗരാഷ്‌ട്രയ്ക്കായി മികച്ച സംഭാവന നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനായി നായകൻ ലാംഗ്ലോനിയംബ കെയ്ഷാങ്ബാം(50) മാത്രമാണ് പൊരുതിയത്. താരത്തെ കൂടാതെ കർണജിത് യുംനാം(23), അൽ ബഷിദ് മുഹമ്മദ്(12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 10 ഓവറിൽ ആറ് മെയ്‌ഡനടക്കം 10 റണ്‍സ് മാത്രം വിട്ടുനൽകി 7 വിക്കറ്റുകൾ പിഴുത ധർമേന്ദ്രസിങ് ജഡേജ മണിപ്പൂരിന്‍റെ ബാറ്റിങ് നിരയെ തകർത്തെറിയുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.