ആരാധകരുടെ പ്രിയതാരമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള യുവനടിമാരില്‍ ഒരാളാണ് സാമന്ത. തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രൊഫഷണല്‍ വെല്ലുവിളികളെ കുറിച്ചും സാമന്ത അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
മയോസൈറ്റിസ് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷമായി താരം ജീവിതത്തില്‍ നേരിട്ട എല്ലാ പ്രതിസന്ധികളെ കുറിച്ചും താരം സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു (Samantha revealed her personal and professional challenges). തന്‍റെ തകര്‍ന്നടിഞ്ഞ വിവാഹ ജീവിതവും, പരാജയപ്പെട്ട സിനിമകളും ഈ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നതായി താരം പറയുന്നു.
തെലുഗു സൂപ്പര്‍താരം നാഗ ചൈതന്യയാണ് സാമന്തയുടെ മുന്‍ ഭര്‍ത്താവ്. (Samantha was married to actor Naga Chaitanya). പ്രണയിച്ച് വിവാഹിതരായ സാമന്തയും നാഗ ചൈതന്യയും നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിച്ച് വേര്‍പിരിഞ്ഞു. ഇതോടെ സാമന്തയ്‌ക്ക് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
തന്‍റെ തകര്‍ന്ന ദാമ്പത്യ ജീവിതം, മോശം ആരോഗ്യം, കരിയര്‍ പരാജയം തുടങ്ങി തന്‍റെ മുന്‍കാല പോരാട്ടങ്ങളെ കുറിച്ച് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. മോശം അവസ്ഥയില്‍ താന്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട് ഒടുവില്‍ ജീവിതത്തിലേയ്‌ക്ക് തിരിച്ചുവന്ന താരങ്ങളുടെ കഥകള്‍ വായിച്ചുവെന്നും അവ തനിക്ക് ശക്തി പകര്‍ന്നുവെന്നും സാമന്ത പറഞ്ഞു.
ഈ രാജ്യത്തെ പ്രിയപ്പെട്ട സെലിബ്രിറ്റി ആകുക എന്നത് മഹത്തായ സമ്മാനമാണെന്നും താരം പറഞ്ഞു. 'ബോക്‌സോഫിസ് ഹിറ്റുകൾ, അവാർഡുകൾ, ബാഹ്യ സൗന്ദര്യം, അല്ലെങ്കിൽ ഫാഷനബിൾ വസ്ത്രങ്ങൾ എന്നിവകൊണ്ട് മാത്രം ആരെയും അളക്കരുത്. വെല്ലുവിളികളും ബുദ്ധിമുട്ടുകളും പരാജയങ്ങളുമാണ് നമ്മെ യഥാർഥത്തിൽ നിർവചിക്കുന്നത്.' -സാമന്ത പറഞ്ഞു.
2017ലാണ് സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹിതരായത് (Samantha Naga Chaitanya marriage). എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ല്‍ ഇരുവരും വേർപിരിഞ്ഞു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്.
സാമന്തയുമായി വേർപിരിഞ്ഞ ശേഷം, നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയബന്ധത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേസമയം വിവാഹ മോചനത്തിന് ശേഷം തന്‍റെ ആരോഗ്യത്തിനും കരിയറിനും മുൻഗണന നൽകി മുന്നോട്ട് പോകുകയാണ് സാമന്ത.
Also Read: Samantha Share Love With Fans: ലവ് യു ഫോർ എവർ...! ആരാധകരോട് സ്‌നേഹം പങ്കുവച്ച് സാമന്ത