ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ (Salman Khan) പുതിയ ചിത്രമാണ് 'ടൈഗര്‍ 3' (Tiger 3). സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന സല്‍മാന്‍ ഖാന്‍റെ 'ടൈഗര്‍ 3'യിലെ കത്രീനയുടെ ഗെറ്റപ്പ് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ പ്രേക്ഷകരെ ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍റെ ലുക്കും പുറത്തുവിട്ടു (Salman Khan Tiger 3 Poster). യാഷ് രാജ് ഫിലിംസാണ് (Yash Raj Films) പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരിക്കുന്നത്. സിനിമയിലെ ആക്ഷൻ സീക്വൻസുകള്‍ക്കിടെ, കയ്യില്‍ ഒരു റിവോള്‍വറുമായി ശത്രുക്കളെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന സല്‍മാന്‍ ഖാനാണ് പോസ്റ്ററില്‍ (Salman Khan's Look In Tiger 3).
നീളന്‍ ജാക്കറ്റും കറുത്ത പാന്‍റ്‌സും ധരിച്ച്, കഴുത്തില്‍ വെള്ളയും കറുപ്പും കലർന്ന സ്‌കാര്‍ഫും അണിഞ്ഞാണ് പോസ്‌റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സല്‍മാന്‍ ഖാനും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'ടൈഗര്‍ 3'യുടെ ട്രെയിലർ റിലീസിന് തയ്യാറാകാൻ ആരാധകരോട് അഭ്യർഥിച്ചുകൊണ്ടാണ് സല്‍മാന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
'ഒക്‌ടോബര്‍ 16ന് ടൈഗര്‍ വരുന്നു. ടൈഗർ 3 യുടെ ട്രെയിലറിന് തയ്യാറാകൂ. ഇനി അഞ്ച് ദിവസങ്ങള്‍, ഈ ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് റിലീസ്'- സല്‍മാന്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തു.
പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. അവിനാഷ് സിംഗ് റാത്തോർ (Avinash Singh Rathore) അഥവാ 'ടൈഗർ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. മനീഷ് ശര്‍മ (Maneesh Sharma) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏജന്‍റ് സോയയുടെ വേഷമാണ് കത്രീന കൈഫ് (Katrina Kaif) അവതരിപ്പിക്കുന്നത്.
നേരത്തെ 'ടൈഗര്‍ 3'യുടെ ഗ്ലിംപ്‌സ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. 'ടൈഗര്‍ കാ മെസേജ്' (Tiger Ka Message) എന്ന പേരില്‍ പുറത്തിറങ്ങിയ ഗ്ലിംപ്‌സ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു 1.43 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ.
'ടൈഗര്‍ 3'യെ കുറിച്ചുള്ള സല്‍മാന്‍ ഖാന്‍റെ വാക്കുകളും മാധ്യമശ്രദ്ധ നേടിയിരുന്നു. 'ടൈഗറി'ന്‍റെ ഏറ്റവും അപകടകരമായ ദൗത്യം എന്നാണ് 'ടൈഗര്‍ 3'യെ താരം വിശേഷിപ്പിച്ചത്. 'ഈ അപകടകരമായ ദൗത്യത്തിനായി അവന് തന്‍റെ ജീവന്‍ പണയപ്പെടുത്തേണ്ടതുണ്ട്. ട്വിസ്‌റ്റുകളാല്‍ സമ്പന്നാണ് 'ടൈഗര്‍ 3'. ട്രെയിലറിൽ നിന്നും സിനിമയിൽ നിന്നും പ്രതീക്ഷിക്കാത്തതിന് കാത്തിരിക്കുക.
- " class="align-text-top noRightClick twitterSection" data="">
ഒപ്പം വളരെ തീവ്രമായ സ്‌റ്റോറി ലൈനുള്ള ഒരു ആക്ഷൻ എന്‍റര്‍ടെയ്‌നറിനായി തയ്യാറാകൂ. എന്നെ സംബന്ധിച്ചിടത്തോളം 'ടൈഗർ 3' യുടെ കഥയാണ് ആകർഷിച്ചത്. ആദിയും സംഘവും കൊണ്ടുവന്നത് എനിക്ക് വിശ്വസിക്കാനായില്ല!' - സല്‍മാന്‍ ഖാന്‍ പറഞ്ഞു.