മുംബൈ : കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാള്‍ ആഘോഷിക്കാന്‍ പന്‍വേല്‍ ഫാം ഹൗസിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ദിവസമായിരുന്നു.
Salman Khan reacts after snake bite : പാമ്പ് കടിയേറ്റ ഉടനെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സുഖം പ്രാപിച്ച് താരമിപ്പോള്‍ ആശുപത്രി വിടുകയും ചെയ്‌തു. ഇപ്പോഴിതാ പാമ്പ് കടിയേറ്റ സംഭവത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചിരിക്കുകയാണ്.
'ഫാം ഹൗസിലെ ഒരു മുറിയിലേക്ക് പാമ്പ് ഇഴഞ്ഞുകയറിയപ്പോള്‍ കുട്ടികളെല്ലാം പേടിച്ചു. അതുകൊണ്ട് ഒരു വടി ഉപയോഗിച്ച് പാമ്പിനെ പുറത്താക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്പ് പതുക്കെ എന്‍റെ കൈയില്‍ കയറുകയായിരുന്നു. പാമ്പിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പെട്ടെന്ന് ഞാന്‍ മറ്റേ കൈ ഉപയോഗിച്ചു.
ഈ കാഴ്‌ച കണ്ട എന്‍റെ ഒരു സ്‌റ്റാഫ് പെട്ടെന്ന് ബഹളം വയ്‌ക്കാന്‍ തുടങ്ങി. എന്‍റെ കൈയില്‍ കയറിയ പാമ്പ് വിഷമുള്ളതാണെന്ന് കരുതിയാണ് അദ്ദേഹം ബഹളം കൂട്ടിയത്. ഇതോടെ പാമ്പ് എന്‍റെ കൈയില്‍ ഒരു തവണ അല്ല മൂന്ന് തവണയാണ് കടിച്ചത്.'-സല്‍മാന്‍ ഖാന്‍ പറഞ്ഞു.
Salman Khan discharged from hospital : ശനിയാഴ്‌ച രാത്രിയുണ്ടായ ഈ സംഭവത്തെ തുടര്‍ന്ന് താരത്തെ മുംബൈ കമോത്തെയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച താരം ആശുപത്രി വിടുകയും ചെയ്‌തു.
'അതിനെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ വിഷമില്ലാത്ത പാമ്പായിരുന്നുവെന്ന് മനസ്സിലായി. എങ്കിലും ഞാന്‍ ആറ് മണിക്കൂറോളം ആശുപത്രിയിലായിരുന്നു. ആന്‍റി-വെനം കുത്തിവയ്‌പ്പും എടുത്തിരുന്നു. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്'. പാമ്പിനെ കൊന്നിട്ടില്ലെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.
Tiger bhi zinda hai saanp bhi zinda hai : ഞാന്‍ തിരികെ ഫാം ഹൗസിലെത്തിയപ്പോള്‍, ഞങ്ങള്‍ ആ പാമ്പിനെ വെറുതെ വിടാന്‍ തീരുമാനിച്ചു. പാമ്പിനെ കണ്ട് എന്‍റെ സഹോദരി ശരിക്കും പേടിച്ചു. അതുകൊണ്ട് തന്നെ പാമ്പിനൊപ്പമുള്ള സഹോദരിയുടെ ഒരു ചിത്രവും ഞാന്‍ എടുത്തു.
'പാമ്പിനോട് സൗഹൃദത്തിലാകൂ' എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. 'എന്തായി? പാമ്പ് ജീവനോടെ ഉണ്ടോ?'-എന്ന് പിതാവ് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു 'അതേ, ടൈഗറും ജീവിച്ചിരിപ്പുണ്ട്, പാമ്പും ജീവിച്ചിരിപ്പുണ്ട്'.
Salman Khan birthday party celebration : പാമ്പ് കടിയേറ്റ് പെട്ടെന്ന് സുഖം പ്രാപിച്ച താരം ഞായറാഴ്‌ച രാത്രി പിറന്നാള്‍ പാര്‍ട്ടി നടത്തുകയും ചെയ്‌തു.
സല്‍മാന്‍റെ 56ാം ജന്മദിനത്തില്‍ ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളും സന്ദേശങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയ്‌ക്കുകയായിരുന്നു.
Also Read : Happy Birthday Salman Khan : 'പാമ്പ് കടി ഏറ്റിട്ടും ഇതുപോലെ ചിരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്'