ETV Bharat / bharat

റിലീസിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍; കിസി കാ ഭായ് കിസി കി ജാൻ ലീക്കായി

കിസി കാ ഭായ് കിസി കി ജാൻ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചിത്രത്തിന്‍റെ എച്ച് ഡി പൈറേറ്റഡ് പതിപ്പുകളും ഓണ്‍ലൈനില്‍

Salman Khan movie KKBKKJ leaked online in HD  KKBKKJ full movie available for free download  KKBKKJ full movie on torrent sites  സല്‍മാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍  കിസി കാ ഭായ് കിസി കി ജാൻ ലീക്കായി  കിസി കാ ഭായ് കിസി കി ജാൻ  സല്‍മാന്‍ ഖാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍  കിസി കാ ഭായ് കിസി കി ജാൻ ഓണ്‍ലൈനില്‍ ചോര്‍ന്നു  കിസി കാ ഭായ് കിസി കി ജാൻ ഓണ്‍ലൈനില്‍  Salman Khan  KKBKKJ leaked  KKBKKJ  സല്‍മാന്‍ ഖാന്‍
റിലീസിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍
author img

By

Published : Apr 21, 2023, 2:42 PM IST

KKBKKJ full movie on torrent sites: കാത്തിരിപ്പിന് വിരാമമായി സല്‍മാന്‍ ഖാന്‍ ചിത്രം 'കിസി കാ ഭായ് കിസി കി ജാൻ' ഈദ് റിലീസായി ഇന്ന് തിയേറ്ററുകളിലെത്തി. റിലീസിന് പിന്നാലെ ചിത്രം ഓണ്‍ലൈനില്‍ ലീക്കായിരിക്കുകയാണ്. ഏതാനും ടൊറന്‍റ്‌ സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കിസി കാ ഭായ് കിസി കി ജാൻ സൗജന്യ ഡൗൺലോഡ്, കിസി കാ ഭായ് കിസി കി ജാൻ ടെലിഗ്രാം ലിങ്കുകൾ, കിസി കാ ഭായ് കിസി കി ജാൻ എംപി4 എച്ച്ഡി ഡൗൺലോഡ്, കിസി കാ ഭായ് കിസി കി ജാൻ തമിഴ് റോക്കേഴ്‌സ്, കിസി കാ ഭായ് കിസി കി ജാന്‍ സൗജന്യ ഡൗൺലോഡ് ലിങ്ക് തുടങ്ങി കീവേഡുകൾ ഉപയോഗിച്ചാണ് ഉപയോക്താക്കൾ ഓണ്‍ലൈനില്‍ സിനിമ തിരയുന്നത്.

എന്നാൽ ഇതാദ്യമായല്ല ഒരു സിനിമ ഓൺലൈനിൽ ചോരുന്നത്. ധനുഷിന്‍റെ 'സര്‍', കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ', ഹോളിവുഡ് ചിത്രം 'ആന്‍റ് മാന്‍ ആന്‍ഡ് ദി വാസ്‌പ്: ക്വണ്ടംമാനിയ', 'മിസിസ് ചാറ്റര്‍ജി വിസ് നോര്‍വെ', 'സെല്‍ഫി' തുടങ്ങി നിരവധി ചിത്രങ്ങളും ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്.

ഇത്തരം ടൊറന്‍റ് സൈറ്റുകളിലൂടെ സിനിമ കാണുന്നത് നിയമപ്രകാരം കുറ്റകരമാണ്. 1957ലെ കോപ്പിറൈറ്റ് ആക്‌ട് പ്രകാരം ക്രിമിനല്‍ കുറ്റമാണിത്. പ്രേക്ഷകര്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ കാണുന്നത് ഒഴിവാക്കുകയും പകരം തിയേറ്ററുകളിൽ പോയി സിനിമ കാണുകയും ചെയ്യുക. അതുമല്ലെങ്കില്‍ ചിത്രം അംഗീകൃത ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുമ്പോൾ കാണുക.

ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻ ഖാനും പൂജ ഹെഗ്‌ഡെയുമാണ് കേന്ദ്രകഥാപാത്രങ്ങളിലെത്തിയത്. പാലക് തിവാരി, വെങ്കിടേഷ് ദഗ്ഗുബതി, ഷെഹ്‌നാസ് ഗിൽ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തിയിരുന്നു. ജാസി ഗിൽ, രാഘവ് ജുയൽ, വിനാലി ഭട്‌നാഗർ, സിദ്ധാർഥ് നിഗം, സുഖ്ബീർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷെഹ്‌നാസ് ഗില്ലിന്‍റെയും പാലക് തിവാരിയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

ഏപ്രിൽ 17 നാണ് സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ഇക്കാര്യം സല്‍മാന്‍ ഖാന്‍ ആണ് സോഷ്യല്‍ മീഡിയിലൂടെ ആരാധകരെ അറിയിച്ചത്. ജോലിയെക്കാൾ ഒന്നും തന്നെ മികച്ചതല്ല എന്ന് പറഞ്ഞ് കൊണ്ടാണ് അഡ്വാന്‍സ് ബുക്കിംഗ് വിവരം സല്‍മാന്‍ ഖാന്‍ പങ്കുവച്ചത്. 'കിസി കാ ഭായ് കിസി കി ജാന്‍' ഇപ്പോള്‍ തിയേറ്ററുകളില്‍ (ടിക്കറ്റ് ബുക്കിംഗ് ലിങ്ക് ബയോയിൽ)' -മറ്റൊരു പോസ്‌റ്റില്‍ സല്‍മാന്‍ ഖാന്‍ കുറിച്ചു.

ദിനംപ്രതി ഏകദേശം 16,000 പ്രദർശനങ്ങളാണ് ചിത്രത്തിനുള്ളത്. 4500 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ത്യയിൽ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇത്രയും സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് 'കിസി കാ ഭായ് കിസി കി ജാൻ'.

Also Read: സൽമാൻ ഖാന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌ത്‌ ഷെഹ്‌നാസ് ഗില്‍, സത്യം ഇതാണ് ; തുറന്ന് പറഞ്ഞ് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.