ETV Bharat / bharat

സല്‍മാന്‍ ഖാന് ഹസ്‌തദാനം നല്‍കാന്‍ ശ്രമിച്ച വിക്കി കൗശലിനെ തളളിമാറ്റി, വീഡിയോ വൈറല്‍ - സല്‍മാന്‍ ഖാനും വിക്കി കൗശലും

സല്‍മാന്‍ ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചില ആരാധകര്‍ താരത്തെ അനുകൂലിച്ച് രംഗത്തെത്തി.

Salman Khan  Salman ignores Vicky Kaushal at IIFA  IIFA 2023 in Abu Dhabi  Salman bodyguard pushes Vicky  Salman Khan angry on Vicky  Vicky Kaushal at IIFA 2023  viral video of Salman and Vicky  സൽമാൻ ഖാന്‍റെ അംഗരക്ഷകൻ വിക്കി കൗശലിനെ തള്ളി  Salman Khan bodyguard pushes Vicky Kaushal  Vicky Kaushal  സല്‍മാന്‍ ഖാനെതിരെ സോഷ്യല്‍ മീഡിയ  സല്‍മാന്‍  സല്‍മാന്‍ ഖാനും വിക്കി കൗശലും  വിക്കി കൗശല്‍
സൽമാൻ ഖാന്‍റെ അംഗരക്ഷകൻ വിക്കി കൗശലിനെ തള്ളി
author img

By

Published : May 26, 2023, 12:41 PM IST

തിഥ്യമര്യാദയ്‌ക്കും സൗഹൃദത്തിനും പേരുകേട്ട ആളാണ് ബോളിവുഡ് സൂപ്പർസ്‌റ്റാർ സൽമാൻ ഖാൻ. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വീഡിയോ താരത്തിന്‍റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. സല്‍മാന്‍ ഖാനും വിക്കി കൗശലും തമ്മിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2023ല്‍ (IIFA) പങ്കെടുക്കുന്നതിനിടെയാണ് സല്‍മാന്‍ ഖാനും വിക്കി കൗശലും മുഖാമുഖം കാണുന്നത്. സല്‍മാന്‍ ഖാനെ കണ്ടപ്പോള്‍ വിക്കി കൗശല്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്നു. ഉടന്‍ തന്നെ സല്‍മാന്‍റെ അംഗരക്ഷകന്‍ വിക്കി കൗശലിനെ തള്ളിമാറ്റി. ഇതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അബുദാബിയിൽ നടക്കുന്ന ഐഐഎഫ്എയിൽ സുരക്ഷ കാരണങ്ങളാലാണ് സൽമാൻ ഖാനെ കാണാൻ വിക്കി കൗശലിനെ അനുവദിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൽമാനും അദ്ദേഹത്തിന്‍റെ സെക്യൂരിറ്റിയും കടന്നു പോകുമ്പോൾ വിക്കി കൗശല്‍ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. ഇതിനിടെ എതിര്‍ദിശയില്‍ നിന്നും വരുന്ന സൽമാനൊപ്പമുള്ള താരത്തിന്‍റെ സെക്യൂരിറ്റി, വിക്കി കൗശലിനെ തള്ളിമാറ്റുകയും സല്‍മാനുമായി ഹസ്‌തദാനം ചെയ്യുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു.

സല്‍മാന്‍റെ അംഗരക്ഷകരുടെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇതോടെ സല്‍മാന്‍ ഖാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും താരത്തിന്‍റെ ചില ആരാധകര്‍ അദ്ദേഹത്തെ ഈ വിമര്‍ശനങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിച്ചു.

വിക്കിയോടുള്ള സൽമാന്‍റെ ഈ പെരുമാറ്റം അപമര്യാദ ആയിപ്പോയെന്നാണ് ചിലരുടെ വാദം. 'വിക്കിയോടുള്ള സല്‍മാന്‍ ഖാന്‍റെ ഈ മനോഭാവം അത്ര നല്ലതല്ല' - വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരാള്‍ കുറിച്ചു. 'എന്‍റെ ദൈവമേ, അത് വളരെ മോശമായി പോയി' -മറ്റൊരാള്‍ കുറിച്ചു. 'ഒരു സൗഹൃദപരമായ സംസാരം ആയിരുന്നുവെന്ന് തോന്നുന്നില്ല. ഇരുവരും ദേഷ്യത്തിലായിരുന്നു. ഇതിനോട് സൽമാൻ ഖാന്‍ ഒന്നും തിരിച്ച് പറഞ്ഞില്ല' -മറ്റൊരാള്‍ കുറിച്ചു.

എന്നാല്‍ ചിലർ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സല്‍മാനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. 'സല്‍മാന്‍ ഖാന്‍ വരുമ്പോൾ അദ്ദേഹം വിക്കിയെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. അവൻ അഹങ്കാരി ആയിരുന്നില്ല. വിക്കിയോട് അദ്ദേഹത്തിന് ഒരു ദേഷ്യവും ഇല്ല. അവർ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു! എല്ലാത്തിനെയും ചില ആരാധകര്‍ വെറുക്കുന്നു' -വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സല്‍മാന്‍ ഖാന്‍റെ കടുത്ത ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം അബുദാബിയിൽ ഐഐഎഫ്‌എ അവാർഡ്‌സ് 2023ന്‍റെ പത്രസമ്മേളനത്തിൽ സംസാരിച്ചിരുന്നു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ടൈഗര്‍ 3' യുടെ പ്രതീക്ഷയിലാണ് താരം. വാര്‍ത്താസമ്മേളനത്തില്‍ ടൈഗർ 3 യുടെ ചിത്രീകരണം പൂർത്തിയാക്കിയതായി താരം അറിയിച്ചു. 'ഇൻഷാ അല്ലാഹ്, നിങ്ങൾക്ക് ദീപാവലിയിൽ ടൈഗറിനെ കാണാൻ കഴിയും. ഇത് ശരിക്കും വളരെ തിരക്കേറിയ ഷൂട്ടായിരുന്നു, പക്ഷേ അത് നല്ലതായിരുന്നു'. -ഇപ്രകാരമാണ് സല്‍മാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Also Read: 'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.