ETV Bharat / bharat

ഒരേ സെറ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍; ഷാരൂഖിന്‍റേയും സല്‍മാന്‍റേയും മാസ് എന്‍ട്രി 'ചോര്‍ന്നു' - സല്‍മാന്‍ ഖാന്‍

ഒരു സിനിമ സെറ്റിൽ നിന്നുള്ള രണ്ട് സൂപ്പർ താരങ്ങളുടെ വീഡിയോ ആണിപ്പോൾ ഇന്‍റര്‍നെറ്റില്‍ വൈറലാവുന്നത്. ഷാരൂഖ് നായകനായെത്തിയ പഠാനിലാണ് ഏറ്റവുമൊടുവില്‍ ഇരു സൂപ്പര്‍ താരങ്ങളും ഒന്നിച്ചെത്തിയത്

Salman Khan and Shah Rukh Khan viral video  Salman Khan and Shah Rukh Khan  Salman Khan  Shah Rukh Khan  ഒരേ സെറ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍  ഷാരൂഖിന്‍റെയും സല്‍മാന്‍റെയും മാസ് എന്‍ട്രി  ഷാരൂഖ്  ഷാരൂഖ് ഖാനും സൽമാൻ ഖാനും  പഠാന്‍  ടൈഗര്‍ 3  ടൈഗര്‍  സല്‍മാന്‍ ഖാന്‍  ഷാരൂഖ് ഖാന്‍
ഷാരൂഖിന്‍റെയും സല്‍മാന്‍റെയും മാസ് എന്‍ട്രി ചോര്‍ന്നു
author img

By

Published : Jun 2, 2023, 10:19 PM IST

ഹൈദരാബാദ്: സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും 'പഠാന്' വേണ്ടി ഒന്നിച്ചപ്പോൾ ബോളിവുഡ് ബോക്‌സ് ഓഫിസ് റെക്കോർഡുകളും ചരിത്രം കുറിച്ചിരുന്നു. 'പഠാന്' ശേഷം 'ടൈഗര്‍ 3'ല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്.

ഒരേ സിനിമ സെറ്റിലേയ്‌ക്കുള്ള ഇരു താരങ്ങളുടെയും എന്‍ട്രി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. വീഡിയോ ലീക്കായതോടെ ആരാധകരുടെ ആവേശവും വര്‍ധിച്ചു. 'ടൈഗര്‍ 3'യുടെ സെറ്റില്‍ നിന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെയാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും 'ടൈഗര്‍ 3'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ ഒരു സുപ്രധാന ആക്ഷന്‍ സീക്വന്‍സിനായാണ് ഇരു സൂപ്പര്‍താരങ്ങളും ഒന്നിച്ചെത്തുന്നത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടിട്ടില്ലാത്ത പുതിയൊരു ദൃശ്യാനുഭവം നല്‍കുന്നതിനായി 35 കോടി രൂപയുടെ സെറ്റാണ് 'ടൈഗര്‍ 3'ക്ക് വേണ്ടി നിര്‍മാതാക്കള്‍ ഒരുക്കിയത്.

വീഡിയോയില്‍ കാർഗോ പാന്‍റ്‌സും ബ്രൗൺ നിറത്തിലുള്ള ടീ ഷര്‍ട്ടുമാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. അതേസമയം കറുത്ത ടീ ഷര്‍ട്ടും കാര്‍ഗോ പാന്‍റ്‌സുമാണ് ഷാരൂഖ് ഖാന്‍ ധരിച്ചിരിക്കുന്നത്. ഇരു താരങ്ങളും സെറ്റിലേയ്‌ക്ക് പ്രവേശിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. 'പഠാന്‍' സിനിമയിലേത് പോലെ അതേ മാന്‍ ബണ്‍ ഹെയര്‍സ്‌റ്റൈലിലാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം മുംബൈയിലെ മാഡ്‌ ദ്വീപിലെ സെറ്റില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയിലെ ഷാരൂഖിന്‍റെ ലുക്ക് 'പഠാനെ' ഓർമിപ്പിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ വീഡിയോ 'ടൈഗര്‍ 3'യില്‍ നിന്നുള്ളതാണെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നു.

'പഠാനി'ലേതു പോലുള്ള നീട്ടി വളര്‍ത്തിയ തലമുടിയാണ് 'ടൈഗര്‍ 3'ലും ഷാരൂഖിന്. അതേസമയം ഇത് 'പഠാനി'ൽ നിന്നുള്ള വീഡിയോ എന്നും ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'വാർ' തുടങ്ങി ബ്ലോക്ക്ബസ്‌റ്ററുകൾ ഉൾപ്പെടുന്ന സ്പൈ യൂണിവേഴ്‌സിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു 'പഠാൻ'.

അതേസമയം ഇതാദ്യമായല്ല ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ബിഗ്‌സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. ഇതിനോടകം തന്നെ ഏതാനും ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'പഠാന്‍' കൂടാതെ 'കുച്ച് കുച്ച് ഹോത്താ ഹേ', 'കരണ്‍ അര്‍ജുന്‍', 'ഹം തുമാരെ ഹേം സനം' തുടങ്ങി ഏതാനും സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

'ടൈഗര്‍' ഫ്രാഞ്ചൈസിയില്‍ നിന്നുള്ള മൂന്നാമത്തെ ചിത്രമാണ് 'ടൈഗര്‍ 3'. കത്രീന കെയ്‌ഫ്‌ ആണ് ചിത്രത്തില്‍ സല്‍മാന്‍റെ നായികയായെത്തുന്നത്. ഇമ്രാൻ ഹാഷ്‌മിയും പ്രധാന വേഷത്തിലെത്തും. മനീഷ് ശര്‍മ സംവിധാനം ചെയ്‌ത ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തുക. ഒരേ സമയം ഹിന്ദി, തമിഴ്‌, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

'കിസി കാ ഭായ് കിസി കി ജാൻ' ആയിരുന്നു സൽമാൻ ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പൂജ ഹെഗ്‌ഡെ ആയിരുന്നു സിനിമയില്‍ സല്‍മാന്‍റെ നായികയായെത്തിയത്. ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഭൂമിക ചൗള, ജഗപതി ബാബു, അഭിമന്യു സിങ്, വിജേന്ദർ സിങ്, രാഘവ് ജുയൽ, സിദ്ധാർഥ് നിഗം, ജാസി ഗിൽ, വിനാലി ഭട്‌നഗർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Also Read: 'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.