കണ്ണൂര്‍: കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻ സൈദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക.
സെപ്റ്റംബർ എട്ടിന് വൈകുന്നേരമാണ് സൈദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. സഹോദരിമാർക്ക് ഒപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പ് ചുണ്ടയ്ക്കും കൈച്ചേരിക്കും ഇടയിൽ വച്ച് കാറിന് പിന്നിൽ മനപ്പൂർവ്വം ബൈക്കിടിച്ച് അപകടമുണ്ടാക്കിയ ശേഷം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലശ്ശേരി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലായിരുന്നു 400 പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.