ETV Bharat / bharat

സൈറ ബാനുവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി - ഖർ ഹിന്ദുജ ആശുപത്രി

കൊവിഡ് പരിശോധനയില്‍ അവർ നെഗറ്റീവ് ആണെന്നും എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടിക്ക് പ്രത്യേക പരിചരണം നല്‍കുന്നുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ സൈറ ബാനുവിന് ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Saira Banu in ICU: Hospital official shares health update
സൈറ ബാനുവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി
author img

By

Published : Sep 1, 2021, 3:45 PM IST

മുംബൈ: മുതിർന്ന നടി സൈറ ബാനുവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി റിപ്പോർട്ട്. മൂന്ന് ദിവസം മുൻപാണ് സൈറ ബാനുവിനെ രക്ത സമ്മർദ്ദത്തില്‍ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് മുംബൈയിലെ ഖർ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് 77 കാരിയായ സൈറബാനുവിന്‍റെ ഭർത്താവും ബോളിവുഡ് താരവുമായ ദിലിപ് കുമാർ അന്തരിച്ചത്.

" രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് സൈറ ബാനുവിനെ മൂന്ന് ദിവസം മുൻപ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ആശങ്കപ്പെടാനൊന്നുമില്ല.". ആശുപത്രി അധികൃതർ പ്രതികരിച്ചു. കൊവിഡ് പരിശോധനയില്‍ അവർ നെഗറ്റീവ് ആണെന്നും എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടിക്ക് പ്രത്യേക പരിചരണം നല്‍കുന്നുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ സൈറ ബാനുവിന് ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ദിലീപ് കുമാറിന്‍റെ മരണ ശേഷമുണ്ടായ ശൂന്യതയിലായിരുന്നു സൈറബാനു. 1968ല്‍ പുറത്തിറങ്ങിയ പഡോസാൻ, ഹേര ഫേരി (1976), ദിവാന( 1967), പുരാബ് ഓർ പശ്‌ചിം ( 1970) എന്നിവയാണ് സൈറബാനുവിന്‍റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.