ന്യൂഡൽഹി: 2022ലെ സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന സമ്മാനം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 17 പുസ്‌തകങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. വിവിധ ഭാഷകളില്‍ നിന്നുള്ള മൂന്ന് അംഗങ്ങൾ വീതമുള്ള സെലക്ഷൻ കമ്മിറ്റികൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുസ്‌തകങ്ങൾ തിരഞ്ഞെടുത്തത്.
ഇന്ന് രവീന്ദ്ര ഭവനിൽ ചേർന്ന സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോർഡാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ബംഗാളി, ഹിന്ദി, കൊങ്കണി, മൈഥിലി, മണിപ്പൂരി, ഒഡിയ, സന്താലി എന്നീ ഭാഷകളിലെ വിവർത്തന സമ്മാനങ്ങൾ പിന്നീട് പ്രഖ്യാപിക്കും. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്ത വർഷാവസാനം നടക്കുന്ന പ്രത്യേക ചടങ്ങിൽ ഈ ഓരോ പുസ്‌തകത്തിന്‍റെയും വിവർത്തകർക്ക് പുരസ്‌കാരം സമ്മാനിക്കും.
അതേസമയം 2022 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ ബദ്രി നാരായൺ, അനുരാധ റോയ്‌യും എന്നിവര്‍ക്ക് പുരസ്‌കാരം ഉടന്‍ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. 'തുമാദി കേ ശബ്‌ദം' എന്ന ഹിന്ദി കവിത സമാഹാരമാണ് നാരായണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇംഗ്ലീഷിലെ 'ഓൾ ദ ലൈവ്സ് വീ നെവർ ലിവ്ഡ്' എന്ന നോവലിനും ഉർദുവിലെ 'ഖ്വാബ് സരബ്' എന്ന നോവലുമാണ് അനുരാധ റോയ്ക്ക് പുരസ്‌കാരം നേടി കൊടുത്തതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസറാവു പറഞ്ഞു.
ഇതിന് പുറമെ ഏഴ് കവിത സമാഹാരങ്ങൾ, ആറ് നോവലുകൾ, രണ്ട് കഥ സമാഹാരങ്ങൾ, രണ്ട് സാഹിത്യ വിമർശനങ്ങൾ, മൂന്ന് നാടകങ്ങൾ, ഒരു ആത്മകഥ എന്നിവയ്‌ക്കും അവാര്‍ഡുകള്‍ നേടാനായിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങളാൽ ബംഗാളി ഭാഷയിലെ കൃതികള്‍ക്കുള്ള അവാർഡ് കുറച്ച് ദിവസങ്ങൾക്ക് ശേഷമെ പ്രഖ്യാപിക്കൂവെന്നും അദ്ദേഹം പറഞ്ഞു.