ETV Bharat / bharat

കാറിൽ ഭീഷണി കത്ത് വച്ചത് സച്ചിൻ വാസ് - മൻസുഖ് ഹിരൺ

ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കളും ഭീഷണി കത്തും അടങ്ങിയ കാർ കണ്ടെത്തുന്നത്.

Sachin Vaze confesses to placing threat letter in Scorpio outside Ambani's home  Sachin Vaze case  കാറിൽ ഭീഷണി കത്ത് വച്ചത് സച്ചിൻ വാസ്  മുകേഷ് അംബാനി  റിലയൻസ് ഇൻഡസ്ട്രീസ്  റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ  മൻസുഖ് ഹിരൺ  സച്ചിൻ വാസ്
കാറിൽ ഭീഷണി കത്ത് വച്ചത് സച്ചിൻ വാസ്
author img

By

Published : Mar 25, 2021, 1:12 PM IST

മുംബൈ: അംബാനിയുടെ വസതിക്ക് മുന്നിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിറച്ച കാറിൽ ഭീഷണി കത്ത് വച്ചത് സച്ചിൻ വാസ് തന്നെ. കാറുടമയായ മൻസുഖ് ഹിരൺ കൊലപാതകക്കേസിലെ മുഖ്യ ഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസ് കുറ്റം സമ്മതിച്ചു.

ഫെബ്രുവരി 25നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. സ്ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് വാസെ ആയിരുന്നു. പിന്നീട് കേസന്വേഷണത്തിൽ നിന്ന് മാറ്റുകയും പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാർ കണ്ടെത്തിയതിനു പിന്നാലെ മൻസുഖ് ഹിരൺ ഒരാഴ്ച മുൻപ് തന്‍റെ കാർ മോഷണം പോയതായി പറഞ്ഞിരുന്നു. എന്നാൽ മാർച്ച് 5ന് ഹിരണിനെ താനെയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.