ETV Bharat / bharat

"മനുഷ്യനല്ലേ പുള്ളേ... ക്ഷമിച്ചുകള" ചീത്ത വിളിച്ചതിന് ഷറപ്പോവയോട് മാപ്പ് അപേക്ഷിച്ച് മലയാളികൾ - ഇത്താത്ത ക്ഷമിക്കണം

മലയാളമറിയാത്ത തന്നെ മലയാളത്തില്‍ ചീത്തവിളിച്ച മലയാളികൾ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തന്‍റെ പോസ്റ്റ്ന് താഴെ കമന്‍റുമായി വന്നതിൽ ഷറപ്പോവ പ്രതികരണം അറിയിച്ചിട്ടില്ല

Maria Sharapova's Facebook page  Maria Sharapova  sachin tendulkar tweet  maria sharapova malayalam comments  ഇത്താത്ത ക്ഷമിക്കണം  കർഷക സമരം
"മനുഷ്യനല്ലേ പുള്ളേ... ക്ഷമിച്ചുകള" ചീത്ത വിളിച്ചതിന് ഷറപ്പോവയുടെ പേജിൽ മാപ്പ് അപേക്ഷിച്ച് മലയാളികൾ
author img

By

Published : Feb 5, 2021, 2:10 PM IST

Updated : Feb 5, 2021, 3:09 PM IST

"ഇത്താത്ത ക്ഷമിക്കണം.

അന്ന് ഞാൻ മദ്യലഹരിയിലാരുന്നു...

മാപ്പ് .... മാപ്പ് .... മാപ്പ്...." സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവയോട് മാപ്പ് പറഞ്ഞ് മലയാളികൾ.

പണ്ട് ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഫെയ്സ് ബുക്കിൽ കയറി പൊങ്കല ഇട്ടവരാണ് മലയാളികൾ. 2014-ലാണ് വിമ്പിൾഡണിൽ തന്‍റെ കളി കാണാൻ വന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ അറിയാമോ എന്ന മാധ്യമപ്രവർത്തന്‍റെ ചോദ്യത്തിന് അറിയില്ല എന്ന് റഷ്യൻ ടെന്നീസ് താരമായ മരിയ ഷറപ്പോവ മറുപടി നൽകിയത്. ഒപ്പം കളി കാണാൻ വന്ന ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിനെ അറിയാമെന്ന് കൂടി പറഞ്ഞതോടെ സച്ചിൻ ആരാധകരുടെ രക്തം തിളച്ചു. പിന്നീട് താരത്തിന്‍റെ ഫേസ്ബുക് പേജിൽ മലയാളികളുടെ കൊലവിളികളും വിർശങ്ങളും ഉയർന്നിരുന്നു.

ഇപ്പോഴിത വീണ്ടും മരിയ ഷറപ്പോവയുടെ പേജിൽ മലയാളികൾ നിറഞ്ഞാടുകയാണ്. ഇത് മുമ്പത്തെ പോലെ തെറി വിളികളോ വിമർശനങ്ങളോ ഒന്നും അല്ല. പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞപ്പോൾ വിമർശിച്ചതിനുള്ള മാപ്പ് അപേക്ഷകളാണ്.

" class="align-text-top noRightClick twitterSection" data="

Looking into the future with Therabody All the BTS footage up on Instagram stories https://bit.ly/3tpgepw

Posted by Maria Sharapova on Tuesday, 2 February 2021
">

"കുട്ടൂസേ പറ്റിപ്പോയി മാപ്പാക്കണം....

ഡൈബത്തിനു വേണ്ടി കുട്ടൂസിനെ അന്ന് തെറി വിളിച്ചതിൽ ആത്മാർത്ഥമായ ഖേദം അറിയിക്കുന്നു. ഡൈബത്തിനെ ഉറക്കത്തിൽ ഉറുമ്പ് കടിക്കാൻ ഞാൻ ഡിങ്ക നോട് പ്രാർത്ഥിച്ചാം"...

"കളിയും കാര്യവും തിരിച്ചറിയാനുള്ള വിവരമൊക്കെ മരിയമോൾക്കുണ്ടെന്നറിയാം. എന്നാലും ക്ഷമ ചോദിക്കേണ്ടത് എന്‍റെ കടമയാണല്ലോ.. ചേട്ടൻ അന്ന് പറഞ്ഞതൊന്നും മോള് മനസ്സിൽ വെക്കരുത്.. ആ ദൈവം ചതിയനാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.

പിന്നെ അപ്പനും അമ്മയ്ക്കും സുഖമല്ലേ? അന്വേഷിച്ചതായി പറയണം..മോൾക്ക് നല്ലതേ വരൂ..

സ്വന്തം സിബിചേട്ടൻ...." ഇങ്ങനെ പോകുന്നു മലയാളികളുടെ മാപ്പ് അപേക്ഷകൾ.

വിദേശികളായ പ്രമുഖര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റുകൾ ഇട്ടപ്പോൾ ഇതിന് മറുപടിയെന്ന പോലെ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് ട്വീറ്റുകളിടുന്ന ക്യാമ്പയിനില്‍ പങ്കെടുത്ത പ്രമുഖരില്‍ ഒരാളാണ് ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുൽക്കര്‍. ഇതാണ് മലയാളികളെ സച്ചിനെതിരെ തിരിച്ചത്. കർഷക സമരത്തെ എതിർത്തതോടെ സച്ചിൻ മലയാളികളുടെ ശത്രുതയ്ക്ക് പാത്രമായി. അപ്പോഴാണ് പണ്ട് മരിയ ഷറപ്പോവയെ വിമർശിച്ചത് ഓർത്ത് പശ്ചാത്താപം ഉണ്ടായത്. എന്നാൽ പിന്നെ ഒന്നും നോക്കണ്ട കാല് പിടിച്ച് മാപ്പ് പറഞ്ഞേക്കാം എന്നായി മലയാളികൾ.

ഇപ്പോഴിതാ ഷറപ്പോവ ഒടുവില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത് മുഴുവന്‍ മലയാളം കമന്‍റുകളാണ്. മാപ്പ് പറച്ചിലും. നാട്ടിൽ വരുമ്പോ കുഴി മന്തിയും ഷവർമയും വാങ്ങി തരാമെന്നുള്ള വാഗ്ദാനങ്ങളും ഒക്കെയാണ് കമന്‍റുകളിൽ.

ഷറപ്പോവയുടെ പോസ്റ്റിന് താഴെ വന്ന കമന്‍റുകൾ ഇങ്ങനെ...

"എന്‍റെ ഷറപ്പോവ പെങ്ങളേ

ഈ പാപിയോടു പൊറുക്കണേ

ചേച്ചിയാണ് ശെരി എന്ന് തിരിച്ചറിയാൻ ഏറെ വൈകിപ്പോയി

ആ ഡ്യൂപ്ലിക്കേറ്റ് ധൈബം ഞങ്ങളെ ചതിക്കയായിരുന്നു പെങ്ങളെ...

ഇത്രേം ദിവസം പൊന്താത്ത നാവ് ഇന്ന് ഒരു ആവശ്യോം ഇല്ലാത്ത കാര്യത്തിന് ആ ഡ്യൂപ്ലിക്കേറ്റ് ധൈബം പുറത്തെടുത്തിട്ടു പെങ്ങളെ ...

അന്ന് ബോധം ഇല്ലാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു പോയിട്ടുണ്ട്, എല്ലാം ഈ അടിയന്‍റെ വിവരക്കേടാണെന്ന് കരുതി ഒരു സഹോദരനെ പോലെ കണ്ടു പൊറുത്തു തരണെ

ഇനി പെങ്ങൾ എത്ര വേണേലും ആരാണ് ആ ഡ്യൂപ്ലിക്കേറ്റ് ദൈവം എന്ന് ചോദിച്ചോ ഒരുത്തനും ചോദിക്കാൻ വരില്ല."....

"മറിയാമ്മച്ചേട്ത്തീ പണ്ട് ചെയ്ത് പോയ ഒരു തെറ്റിന് ഇപ്പോ ക്ഷമ ചോദിക്കുന്നു

ക്ഷമിച്ചുകള

മനുഷ്യനല്ലേ പുള്ളേ"...

"കുട്ടൂസേ പറ്റിപ്പോയി

മാപ്പാക്കണം

ഡൈബത്തിനു വേണ്ടി കുട്ടൂസിനെ അന്ന് തെറി വിളിച്ചതിൽ ആത്മാർത്ഥമായ ഖേദം അറിയിക്കുന്നു. ഡൈബത്തിനെ ഉറക്കത്തിൽ ഉറുമ്പ് കടിക്കാൻ ഞാൻ ഡിങ്ക നോട് പ്രാർത്ഥിച്ചാം"....

നിരവധി പേരാണ് ഇത്തരത്തിൽ മരിയ ഷറപ്പോവയുടെ ഫേസ്ബുക് ടൈം ലൈനിൽ കമന്‍റുകൾ ഇട്ടത്. സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും മലയാളമറിയാത്ത തന്നെ മലയാളത്തില്‍ ചീത്തവിളിച്ച മലയാളികൾ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തന്‍റെ പോസ്റ്റ്ന് താഴെ കമന്‍റുമായി വന്നതിൽ ഷറപ്പോവ പ്രതികരണം അറിയിച്ചിട്ടില്ല. മനുഷ്യനല്ലെ പുള്ളേ... എന്നോർത്ത് വിട്ട് കളഞ്ഞതാകാനും വഴിയുണ്ട്....

Last Updated : Feb 5, 2021, 3:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.