ETV Bharat / bharat

മലയാളി ശാസ്ത്രജ്ഞൻ എസ് സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ

നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്‍ററിന്‍റെ ചെയര്‍മാനാണ്

s somanath appinted as isro chief  malayali scientist appointed as isro chairman  സോമനാഥ് ഐഎസ്‌ആര്‍ഒ ചെയർമാന്‍  മലയാളി ശാസ്‌ത്രജ്ഞന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍
ഇസ്രോയുടെ തലപ്പത്തേക്ക് വീണ്ടും മലയാളി; എസ്‌ സോമനാഥിനെ ഐഎസ്‌ആര്‍ഒ ചെയര്‍മാനായി നിയമിച്ചു
author img

By

Published : Jan 12, 2022, 7:44 PM IST

Updated : Jan 12, 2022, 8:50 PM IST

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ ചെയർമാനായി മലയാളി ശാസ്‌ത്രജ്ഞന്‍ എസ്‌ സോമനാഥിനെ നിയമിച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്‌പേസിന്‍റെ സെക്രട്ടറി സ്ഥാനവും വഹിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്‍ററിന്‍റെ ചെയര്‍മാനാണ്.

ഇസ്രോ തലപ്പത്ത് എത്തുന്ന നാലാമത്തെ മലയാളിയാണ് സോമനാഥ്. കെ കസ്‌തൂരിരംഗന്‍, ജി മാധവന്‍ നായര്‍, കെ രാധാകൃഷ്‌ണന്‍ എന്നിവരാണ് മുന്‍പ് ഇസ്രോ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.

2018 ജനുവരിയിലാണ് സോമനാഥ് വിഎസ്എസ്‍സി ഡയറക്‌ടറായി ചുമതലയേൽക്കുന്നത്. അതിന് മുമ്പ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്ററിന്‍റെ മേധാവിയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്‍റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ടികെഎം എഞ്ചിനിയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങില്‍ ബിരുദം നേടിയ സോമനാഥ് ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 1985ലാണ് സോമനാഥ് ഇസ്രോയിലെത്തുന്നത്.

വിഎസ്എസ്‍സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്‍റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർ‍ക്ക് ത്രീ പ്രൊജക്‌റ്റ് ഡയറക്‌ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്‌ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്.

Also read: മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക്‌ ലഭിക്കും സ്ഥിരം ജോലി

Last Updated : Jan 12, 2022, 8:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.