ഹസാരിബാഗ് (ജാർഖണ്ഡ്) : റഷ്യ -യുക്രൈൻ യുദ്ധത്തിനിടയിൽ ഹസാരിബാഗ് സ്വദേശിയായ അമിത് അഭിഷേകും റഷ്യൻ നേവി ഉദ്യോഗസ്ഥൻ എ. എൽകിനയുടെ മകൾ സീനിയ എൽകിനയും ഇന്ത്യയിൽ വച്ച് വിവാഹിതരായി. ഏപ്രിൽ 17 ന് ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് സാക്ഷിയാകാൻ വധുവിന്‍റെ കുടുംബം മുഴുവൻ റഷ്യയൽ നിന്നും ഹസാരിബാഗിലെത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും സുഹൃത്തുക്കളാണ്, സുഹൃദ്ബന്ധം ക്രമേണ പ്രണയത്തിലേക്ക് വഴിമാറി. 2017 ൽ എംബിഎയ്ക്ക് പഠിക്കുന്ന സമയത്ത് ഇന്‍റേൺഷിപ്പിന്‍റെ ഭാഗമായി റഷ്യയിലെ സമാര സിറ്റി സന്ദർശിച്ചപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. ഇന്‍റേൺഷിപ്പിന് ശേഷം താൻ ഇന്ത്യയിലേക്ക് മടങ്ങിയെന്നും സീനിയയ്ക്ക് ഇന്ത്യ ഗവൺമെന്‍റിന്‍റെ ഒരു പ്രോജക്‌ടിൽ ജോലി ലഭിച്ചെന്നും അമിത് അഭിഷേക് പറഞ്ഞു. അമിതിന്‍റെ പിതാവ് അമർ സിൻഹ ഹസാരിബാഗിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ALSO READ: ബൈഡന്‍ യുക്രൈനിലേക്കില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്; പകരക്കാരെ അയക്കും