ന്യൂഡൽഹി : യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്നും രാജ്യത്തെ പൗരരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചവ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്‌ച വൈകുന്നേരമാണ് യോഗം നടന്നത്. ഞായറാഴ്‌ച മുതൽ സമാനമായ നിരവധി യോഗങ്ങളിലാണ് മോദി അധ്യക്ഷത വഹിച്ചത്.
ALSO READ: കൗമാരക്കാരില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചത് മൂന്ന് കോടി
സ്‌ഫോടനങ്ങളും വ്യോമാക്രമണങ്ങളും തുടരുന്ന കിഴക്കൻ യുക്രൈന്‍ നഗരമായ സുമിയിൽ 700 ഇന്ത്യൻ വിദ്യാർഥികളാണ് അകപ്പെട്ടത്. ഇവരെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖാർക്കീവ്, പിസോചിൻ എന്നിവിടങ്ങളിൽ നിന്ന് പൗരരെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി ഒന്നിലധികം പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.