മുംബൈ: യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ നില മെച്ചപ്പെടുത്തി ഇന്ത്യന്‍ രൂപ. 26 പൈസയാണ് മൂല്യവര്‍ധനവ്. ഇതോടെ, യുഎസ് ഡോളറുമായി 82.71 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്.
രൂപയുടെ എക്കാലത്തെയും താഴ്ന്ന നിരക്കായ 82.62 രൂപയായി നേരത്തേ മൂല്യം ഇടിഞ്ഞിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് നില മെച്ചപ്പെട്ടത്. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69ലേക്ക് ഇടിഞ്ഞതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിചിത്രവാദം ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനത്തിന് ഇടയായിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ല, ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നതാണ് പ്രശ്‌നമെന്നുമായിരുന്നു അവരുടെ പ്രസ്‌താവന. അന്താരാഷ്‌ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്‍റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത ശേഷം വാഷിങ്‌ടണില്‍ വച്ച് ഒക്‌ടോബര്‍ 15 മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം.