ETV Bharat / bharat

'ബാലാസാഹെബ് സ്‌മാരകമുള്ളത് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം' ; പുതിയ സ്ഥലം ആവശ്യപ്പെട്ട് ആര്‍എസ്എസ്

ബാലാസാഹെബ് താക്കറെയുടെ സ്‌മാരകം സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് സംഘടനാ പ്രവർത്തനങ്ങൾ നടത്താൻ ബുദ്ധിമുട്ട്, നഗരസഭയോട് പുതിയ സ്ഥലം ആവശ്യപ്പെട്ട് ആർഎസ്എസ്

RSS obstructs Balasaheb memorial  ബാലാസാഹെബ് സ്‌മാരക പ്രവേശനം തടഞ്ഞ് ആർഎസ്എസ്  സംഘടനാ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സ്ഥലം ആവശ്യം  ആർഎസ്എസ് സംഘടനാ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സ്ഥലം ആവശ്യപ്പെട്ടു  ബാലാസാഹെബ് സ്‌മാരകം ശിവസേന
ബാലാസാഹെബ് സ്‌മാരകം തടഞ്ഞ് ആർഎസ്എസ്; ആവശ്യം സംഘടനാ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സ്ഥലം
author img

By

Published : Apr 13, 2022, 5:50 PM IST

മുംബൈ : നഗരസഭ നല്‍കിയ സ്ഥലത്ത് ബാലാസാഹെബ് താക്കറെയുടെ സ്‌മാരകം സ്ഥാപിച്ചിട്ടുള്ളതിനാൽ സംഘടനാ പ്രവർത്തനം സാധ്യമാകുന്നില്ലെന്ന് ആര്‍എസ്എസ്. അതിനാല്‍ വേറെ സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന രംഗത്തെത്തി.

ദാദറിലെ ഛത്രപതി ശിവാജി പാർക്ക് ഗ്രൗണ്ടിലാണ് മുംബൈ നഗരസഭ ആർഎസ്എസിന് സ്ഥലം അനുവദിച്ചത്. നിലവിൽ 1,755 ച.മീ സ്ഥലത്തിനുള്ള ഭൂമി വാടക 1967 മുതൽ 2007 വരെ ആർഎസ്എസ് അടച്ചിട്ടുണ്ടെന്നും സ്ഥലത്തിന്‍റെ ഭൂനികുതി 1967 മുതൽ 2022 വർഷം വരെ നല്‍കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകൾ ആർഎസ്എസ് നഗരസഭയിൽ സമർപ്പിച്ചു.

Also read: പ്രധാനമന്ത്രിയേയും ആർ.എസ്.എസ് മേധാവിയേയും അപകീർത്തിപ്പെടുത്തി എഫ്.ബി പോസ്റ്റ് ; നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ

അതിനാൽ പ്രസ്‌തുത ഭൂമിക്ക് പകരം ശിവാജി പാർക്ക് ഗ്രൗണ്ടിന് സമീപമുള്ള നാനാ നാനി പാർക്കിന് സമീപമുള്ള ബദൽ സ്ഥലത്ത് ഭൂമി പാട്ടത്തിന് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.