ETV Bharat / bharat

RSS Chief On Loksabha Polls: 'വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം, ജാഗ്രത പാലിക്കണം': മോഹന്‍ഭഗവത് - ആര്‍എസ്‌എസ്‌ ഇന്ത്യയില്‍ നിരോധിച്ചിരുന്നോ

RSS Chief Mohan Bhagwat On Upcoming Loksabha Polls And Manipur Violence: ഒരുകൂട്ടം സാമൂഹ്യ വിരുദ്ധര്‍ തങ്ങള്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്‌റ്റുകളാണെന്ന് അവകാശപ്പെട്ട് രംഗത്തുണ്ടെന്നും, ഇവര്‍ പക്ഷേ മാര്‍ക്‌സിനെ മറന്നുപോയിരിക്കുകയാണെന്നും ആര്‍എസ്‌എസ്‌ സര്‍സംഘ്‌ ചാലക് ഡോ. മോഹന്‍ഭഗവത് കുറ്റപ്പെടുത്തി

RSS Chief On Loksabha Polls  RSS Chief Mohan Bhagwat On Upcoming Loksabha Polls  Who is Mohan Bhagwat  Will RSS activities banned in Kerala  IS RSS Banned in India  ആര്‍എസ്‌എസ്‌ സര്‍സംഘ്‌ ചാലക്  ആരാണ് ആര്‍എസ്‌എസ്‌ മേധാവി  ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം കേരളത്തില്‍ നിരോധിച്ചോ  ആര്‍എസ്‌എസ്‌ ഇന്ത്യയില്‍ നിരോധിച്ചിരുന്നോ  ആര്‍എസ്‌എസ്‌ മേധാവിയുടെ വിവാദ പരാമര്‍ശങ്ങള്‍
RSS Chief On Loksabha Polls
author img

By ETV Bharat Kerala Team

Published : Oct 24, 2023, 3:28 PM IST

നാഗ്‌പൂര്‍: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ (2024 Loksabha Polls) വോട്ട് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്‌ത് ആര്‍എസ്എസ് സര്‍സംഘ്‌ ചാലക് (RSS Sarsangh Chalak) ഡോ. മോഹന്‍ഭഗവത് (Mohan Bhagwat). രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സ്വത്വവും പുരോഗതിയും കണക്കിലെടുത്ത് വേണം വോട്ട് രേഖപ്പെടുത്താന്‍. വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങള്‍ പലഭാഗത്ത്‌ നിന്നും ഉണ്ടാവാനിടയുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍എസ്എസ് മേധാവി നിര്‍ദേശിച്ചു (RSS Chief Mohan Bhagwat On Upcoming Loksabha Polls).

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതികരണം: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഡോ. മോഹന്‍ ഭഗവത് പ്രതികരിക്കുന്നത് ഇതാദ്യമായാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരരാണ് മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് പിന്നിലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് പ്രസ്‌താവിച്ചു. നാഗ്‌പൂരില്‍ ആര്‍എസ്എസിന്‍റെ വാര്‍ഷിക വിജയ ദശമി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിശദീകരണം: വര്‍ഷങ്ങളായി കുക്കികളും മെയ്തെയ് വിഭാഗക്കാരും അവിടെ ഒരുമിച്ച് കഴിയുകയാണ്. പൊടുന്നനെ എങ്ങിനെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഈ അക്രമം ബാഹ്യശക്തികള്‍ക്കാണ് ഗുണം ചെയ്യുക. അക്രമത്തില്‍ ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും ആരാണ് സംഘര്‍ഷത്തിന് എരിവ് പകര്‍ന്നതെന്നും അദ്ദേഹം ചോദിച്ചു.

Also Read: 'വംശീയ വിരോധത്തിന്‍റെ കൂടുതുറന്നുവിടാനുള്ള നീക്കം'; മോഹൻ ഭാഗവതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

നടക്കാതിരുന്ന അക്രമം ബോധപൂര്‍വം ഉണ്ടാക്കുകയായിരുന്നു. മണിപ്പൂരില്‍ അക്രമം ശമിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും രംഗത്തിറങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെക്കുറിച്ച് അഭിമാനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി മൂന്ന് ദിവസം അവിടെയുണ്ടായിരുന്നു. ഒരുകൂട്ടം സാമൂഹ്യ വിരുദ്ധര്‍ തങ്ങള്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്‌റ്റുകളാണെന്ന് അവകാശപ്പെട്ട് രംഗത്തുണ്ടെന്നും, ഇവര്‍ പക്ഷേ മാര്‍ക്‌സിനെ മറന്നുപോയിരിക്കുകയാണെന്നും ആര്‍എസ്‌എസ്‌ മേധാവി കുറ്റപ്പെടുത്തി.

ആര്‍എസ്‌എസിനെ വാഴ്‌ത്തി ശങ്കര്‍ മഹാദേവന്‍: നാഗ്‌പൂരില്‍ സംഘടിപ്പിച്ച വാര്‍ഷിക വിജയ ദശമി റാലിയില്‍ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായിരുന്നു. ഭാരതത്തിന്‍റെ സംസ്‌കാരം കാത്തുസൂക്ഷിച്ചതിന് അദ്ദേഹം ആര്‍എസ്എസിന് നന്ദി പറഞ്ഞു. എനിക്ക് എന്താണ് പറയാനാവുക. എനിക്ക് നിങ്ങളെ വണങ്ങാന്‍ മാത്രമേ സാധിക്കൂ. അഖണ്ഡ ഭാരതം എന്ന ആശയത്തെ സംരക്ഷിക്കാനും ഭാരതത്തിന്‍റെ സംസ്‌കാരത്തേയും വിശ്വാസത്തേയും സംരക്ഷിക്കാനും ആര്‍എസ്എസ് നടത്തിയ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്ന് ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.