ഭോപ്പാൽ: പിപാരിയ റെയിൽവേ സ്റ്റേഷനിൽ വൃദ്ധയുടെ രക്ഷകനായി ആർപിഎഫ് കോൺസ്റ്റബിൾ യോഗേഷ് പചൗരി. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ ലോകമാന്യ തിലക് ടെർമിനൽ- വാരാണസി എക്‌സ്പ്രസ് ട്രെയിനിനടിയിൽ വീഴുമായിരുന്ന 75 വയസുള്ള വൃദ്ധയുടെ ജീവൻ രക്ഷിക്കാൻ കാരണമായത് യോഗേഷ് പചൗരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്.
റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന വൃദ്ധ ക്ഷീണിതയായി പ്ലാറ്റ്‌ഫോമിന്‍റെ അരികിൽ ഇരിക്കവെ ലോകമാന്യ തിലക് ടെർമിനൽ - വാരാണസി എക്‌സ്‌പ്രസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സംഭവം ശ്രദ്ധിച്ച ആർപിഎഫ് ജവാൻ പിന്നിൽ നിന്ന് ഓടിച്ചെന്ന് ട്രെയിനിനിടയിൽ വീഴാതെ വൃദ്ധയെ വലിച്ചുമാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
Also Read: മുറിയാതെ പെയ്‌ത്ത് മൂന്നുനാള്‍ കൂടി ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്