ETV Bharat / bharat

അഭിമാനമാണ് റോഷ്‌നി: പ്രതിസന്ധികളെ തോല്‍പ്പിച്ച നിശ്ചയദാർഢ്യം

author img

By

Published : Jan 12, 2021, 5:58 AM IST

സ്‌കൂളിലേക്ക് 24 കിലോ മീറ്റർ യാത്ര ചെയ്‌ത് പഠിച്ചാണ് റോഷ്‌നി ഉജ്ജ്വല വിജയം നേടിയത്.

അഭിമാനമാണ് റോഷ്‌നി: പ്രതിസന്ധികളെ തോല്‍പ്പിച്ച നിശ്ചയദാർഢ്യം  അഭിമാനമാണ് റോഷ്‌നി  റോഷ്‌നി  ആഗ്രഹമെവിടെയുണ്ടോ അവിടെ മാർഗമുണ്ട്  അജ്‌നോൾ ഗ്രാമം  നിതാ-ശിശു വികസന വകുപ്പ്  മധ്യപ്രദേശ് വനിതാ-ശിശു വികസന വകുപ്പിന്‍റെ ബ്രാൻഡ് അംബാസഡർ  സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി  ഇമ്രാടി ദേവി  മധ്യപ്രദേശ്  രാജ്യസഭ എം.പി. വിവേക് തന്‍ഖ  ശിവരാജ് സിംഗ് ചൗഹാന്‍റെ സര്‍ക്കാർ  Roshni: An example of determination to overcome crisis  Roshni  An example of determination to overcome crisis  Roshni Bhadoria  Ajnaul village in Mehgaon  Ajnaul  Mehgaon  brand ambassador of the Women and Child Development Department of Madhya Pradesh  Madhya Pradesh  Women Child Development Minister Imarti Devi  Women Child Development Minister  Imarti Devi  റോഷ്‌നി ഭദോരിയ
അഭിമാനമാണ് റോഷ്‌നി: പ്രതിസന്ധികളെ തോല്‍പ്പിച്ച നിശ്ചയദാർഢ്യം

മധ്യപ്രദേശ്: "ആഗ്രഹമെവിടെയുണ്ടോ അവിടെ മാർഗമുണ്ട്"... പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് പേർക്ക് പ്രചോദനം ഉണ്ടാക്കുന്ന ഒരു ചൊല്ലാണിത്. ഈ ചൊല്ലിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് മെഹ്‌ഗാവ് പട്ടണത്തിനടുത്തുള്ള അജ്‌നോൾ ഗ്രാമത്തിൽ താമസിക്കുന്ന റോഷ്‌നി ഭദോരിയ. മധ്യപ്രദേശിലെ പത്താം ക്ളാസ് പരീക്ഷയിൽ 98.5 ശതമാനം മാര്‍ക്കോടെ എട്ടാം റാങ്ക് നേടിയിരിക്കുകയാണ് റോഷ്‌നി എന്ന ഈ കൊച്ചു മിടുക്കി. സ്‌കൂളിലേക്ക് 24 കിലോ മീറ്റർ യാത്ര ചെയ്‌ത് പഠിച്ചാണ് റോഷ്‌നി ഉജ്ജ്വല വിജയം നേടിയത്. ഉന്നത വിജയം നേടിയതിന് പിന്നാലെ സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ഇമ്രാടി ദേവി റോഷ്‌നിയെ മധ്യപ്രദേശ് വനിതാ-ശിശു വികസന വകുപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.

ഒന്നിന് പുറകെ ഒന്നായി സന്തോഷ വാർത്തകൾ വീട്ടിലേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് റോഷ്‌നിയുടെ കുടുംബം. വിദ്യാഭ്യാസം നേടുക എന്നത് റോഷ്‌നിയുടെ അതിയായ ആഗ്രഹം ആയിരുന്നെങ്കിലും ഏറ്റവും അടുത്തുള്ള സ്‌കൂള്‍ അവളുടെ ഗ്രാമത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ എല്ലാ ദിവസവും സൈക്കിളില്‍ സ്കൂളിലേക്കും തിരിച്ചും 24 കിലോമീറ്റര്‍ സഞ്ചരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു റോഷ്‌നിക്ക്. ഒരിക്കലും പക്ഷേ ലക്ഷ്യം കൈവരിക്കുന്നതിനായി റോഷ്‌നി മുന്നോട്ട് പോകുകയായിരുന്നു. മഴക്കാലമായാല്‍ വെള്ളം കയറുന്ന പ്രദേശമാണ് അവളുടേത്. അതിനാൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയം അവൾക്ക് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിൽ അവൾ മുത്തശ്ശന്‍റെ വീട്ടില്‍ തങ്ങുകയാണ് പതിവ്. ഇങ്ങനെ നിരവധി പ്രതികൂല സാഹചര്യത്തിലും കഠിന പ്രയത്‌നത്തിലൂടെ കടന്ന് പോയാണ് എട്ടാം റാങ്ക് നേടി അവൾ വിജയിച്ചത്.

കര്‍ഷകന്‍ കൂടിയായ റോഷ്‌നിയുടെ അച്ഛന്‍ പുരുഷോത്തം ഭദോരിയ മകളുടെ വിജയത്തില്‍ വളരെ സന്തോഷത്തിലാണ്. തങ്ങളുടെ ഗ്രാമത്തില്‍ സ്‌കൂളില്ലാത്തതിനാൽ വളരെ ദൂരെയുള്ള സ്‌കൂളിലയച്ചാണ് മകളെ അദ്ദേഹം പഠിപ്പിച്ചത്. ഒരു നദി കടന്ന് വേണം സ്‌കൂളിലേക്ക് പോകാൻ. അതിനാൽ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മകളെ തന്‍റെ ചുമലിലേറ്റി നദി മുറിച്ച് കടന്നാണ് ആ അച്ഛൻ മകളെ സ്‌കൂളിൽ കൊണ്ടാക്കിയിരുന്നത്. നദിക്ക് കുറുകെ ഒരു പാലം പണിതതോടു കൂടി സ്‌കൂളിൽ പോകുന്നതിൽ അവൾ കൂടുതൽ ഉല്ലാസവതിയായി. ഏറെ ബുദ്ധിമുട്ട് സഹിച്ചിട്ടും അവളുടെ പഠനത്തോടുള്ള താൽപര്യം കണ്ടിട്ട് ശിവരാജ് സിംഗ് ചൗഹാന്‍റെ സര്‍ക്കാരില്‍ നിന്നും ഒരു സൈക്കിള്‍ അവൾക്ക് അനുവദിച്ചു കിട്ടി. അതിനു ശേഷമാണ് അവളെ മെഗോണിലേക്ക് പഠിക്കാനായി അയച്ചത്.

റോഷ്‌നി ഭദോരിയയുടെ വിജയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടതിനു ശേഷം സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ഇമ്രാടി ദേവി റോഷ്‌നിയെ മധ്യപ്രദേശ് വനിതാ-ശിശു വികസന വകുപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പുറമെ രാജ്യസഭ എം.പി. വിവേക് തന്‍ഖ അവളുടെ തുടർ പഠനത്തിനാവശ്യമായ സഹായങ്ങൾ നൽകാമെന്നും ഒരു ലാപ്‌ടോപ് സമ്മാനിക്കുകയും ചെയ്‌തു. ഒപ്പം ഒരു അത്യാധുനിക ഇലക്‌ട്രിക് സൈക്കിള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.