ETV Bharat / bharat

2 കിലോ സ്വർണം, 4 കിലോ വെള്ളി, 25 ലക്ഷം: ഒരു വീട്ടില്‍ നിന്ന് കവർന്നതാണ്!!! - ഹൈദരാബാദ് മോഷണം

ഹൈദരാബാദിലെ പ്രമുഖ ഓഹരി വിപണി വ്യാപാരി ശേഖറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഷംഷാബാദിലെ സ്ഥലം വിറ്റുകിട്ടിയ 35 ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അത് മോഷണം പോയിട്ടില്ല.

Robbery in Hyderabad  one crore of gold ornaments and cash stolen  അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം  ഹൈദരാബാദ് മോഷണം  ഒരു കോടി രൂപയുടെ സ്വർണം മോഷണം
അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം; ഒരു കോടി രൂപ വില മതിക്കുന്ന സ്വർണവും പണവും കവർന്നു
author img

By

Published : Jan 14, 2022, 7:19 AM IST

ഹൈദരാബാദ്: അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് ഒരു കോടി വിലമതിക്കുന്ന സ്വർണവും പണവും മോഷ്‌ടിച്ചു. രാജീവ് നഗറിലെ ശ്രീ സായ് നിവാസ് അപ്പാർട്ട്മെന്‍റിലാണ് സംഭവം. ഹൈദരാബാദിലെ പ്രമുഖ ഓഹരി വിപണി വ്യാപാരി ശേഖറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

പിതാവിന് സുഖമില്ലാത്തതിനാൽ ശേഖറും ഭാര്യയും പിതാവിന്‍റെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. 2 കിലോ സ്വർണവും 4 കിലോ വെള്ളിയും 25 ലക്ഷം രൂപയുമാണ് മോഷണം പോയത്. ഷംഷാബാദിലെ സ്ഥലം വിറ്റുകിട്ടിയ 35 ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അത് മോഷണം പോയിട്ടില്ല.

വെസ്റ്റ് സോൺ ഡിസിപി ജുവൽ ഡേവിഡ്, പഞ്ചഗുട്ട എസിപി ഗണേഷ്, അഡീഷണൽ ഡിസിപി ഇഖ്ബാൽ സിദ്ദിഖി, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിചയമുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Also Read: കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.