ഡിണ്ടിഗൽ (തമിഴ്‌നാട്): ഒട്ടൻഛത്രത്ത് ഡോക്‌ടറുടെ വീട്ടിൽ മോഷണം. ഡോക്‌ടർ ശക്തിവേലിന്‍റെ നാഗനംപട്ടി ബൈപാസിലെ വീട്ടിൽ നിന്ന് മോഷ്‌ടാക്കൾ കവർന്നത് 280 പവൻ സ്വർണാഭരണങ്ങളും, 25 ലക്ഷം രൂപയും ഇന്നോവ കാറും.
ചൊവ്വാഴ്‌ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്‌ടാക്കൾ ഡോക്‌ടറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. തുടർന്ന് ഡോക്‌ടർ, ഭാര്യ റാണി, ശക്തിവേലിന്‍റെ മാതാപിതാക്കൾ എന്നിവരെ കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു.
മോഷണത്തെ തുടർന്ന് ഡോക്‌ടർ ശക്തിവേൽ ഒട്ടൻഛത്രം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. 25 വർഷത്തിലേറെയായി ഒട്ടൻഛത്രം ധാരാപുരം റോഡിൽ ആശുപത്രി നടത്തുകയാണ് ഡോ. ശക്തിവേൽ.
Also Read: തിരുപ്പൂരില്‍ പിടിച്ചുപറി സംഘം യുവാവിന്‍റെ തലയറുത്തു