ETV Bharat / bharat

രാജ്യത്തെ റോഡപകടങ്ങൾ നിശബ്‌ദ പകർച്ച വ്യാധിയ്ക്ക് തുല്യമെന്ന് രാജ്‌നാഥ് സിങ് - road accidents increased rajnath singh news

പ്രതിവര്‍ഷം 4.5-5 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതിലൂടെ 1.5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുന്നുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങള്‍ രാജ്‌നാഥ്‌ സിങ് വാര്‍ത്ത  റോഡ് അപകടങ്ങള്‍ പ്രതിരോധ മന്ത്രി വാര്‍ത്ത  റോഡ് അപകടം വര്‍ധനവ് വാര്‍ത്ത  റോഡ് അപകടം നിശബ്‌ദ പകര്‍ച്ചവ്യാധി വാര്‍ത്ത  road accidents silent pandemic news  road accidents increased rajnath singh news  rajnath singh road accident latest news
രാജ്യത്തെ റോഡപകടങ്ങൾ നിശബ്‌ദ പകർച്ചവ്യാധിയ്ക്ക് തുല്യമെന്ന് രാജ്‌നാഥ് സിങ്
author img

By

Published : Jun 11, 2021, 2:13 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ റോഡ് അപകടങ്ങള്‍ നിശബ്‌ദ പകര്‍ച്ചവ്യാധിയ്‌ക്ക് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. ലോകത്തെ ആകെ വാഹനങ്ങളുടെ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ലോകത്ത് നടക്കുന്ന റോഡ് അപകടങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണ്. റോഡ് അപകടങ്ങള്‍ നിശബ്‌ദ പകര്‍ച്ചവ്യാധി പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം 4.5-5 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 1.5 ലക്ഷം പേരുടെ ജീവന്‍ റോഡുകളില്‍ പൊലിയുന്നു. റോഡ് അപകടങ്ങള്‍ വര്‍ധിയ്ക്കുന്നത് ആശങ്കാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡർ റോഡ് ഓർഗനൈസേഷന്‍റെ (ബി‌ആർ‌ഒ) ജീവനക്കാരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

Also read: 'കലാകാരര്‍ക്ക് കൈത്താങ്ങ്'; ധനസഹായം പ്രഖ്യാപിച്ച്‌ രാജസ്ഥാൻ സർക്കാർ

വർക്ക്‌സ് മാനേജ്മെന്‍റ്, റോഡ് ഇൻഫ്രാസ്ട്രക്‌ചര്‍ ഡിജിറ്റൈസേഷൻ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്‍റ്, റിക്രൂട്ട്മെന്‍റ് മാനേജ്മെന്‍റ് എന്നിവയ്ക്കായി പുതിയ നാല് സോഫ്‌റ്റ്‌വെയറുകള്‍ ബി‌ആർ‌ഒ പുറത്തിറക്കി. പുതുതായി പുറത്തിറക്കുന്ന സോഫ്‌റ്റ്‌വയറുകള്‍ ബിആര്‍ഒയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 'ആത്മനിര്‍ഭർ ഭാരത്', 'ഡിജിറ്റൽ ഇന്ത്യ' ക്യാമ്പെയിനുകളുടെ വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.