ETV Bharat / bharat

തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം - തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം

ശ്രീശൈലത്ത് നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഫോർഡ് കാറിൽ എതിർ ദിശയിൽ വന്ന കാർ നിയമന്ത്രണം വിട്ട് വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു.

road accident occurred on Srisailam National highway  road accident in Srisailam  cars collided in andhra-telengana border  തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം  കാറപകടത്തിൽ ഏഴ് പേർ മരിച്ചു
തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം
author img

By

Published : Jul 23, 2021, 10:43 PM IST

Updated : Jul 23, 2021, 10:52 PM IST

ഹൈദരാബാദ്: തെലങ്കാന- ആന്ധ്രാപ്രദേശ് അതിർത്തിയിലെ ശ്രീശൈലം ദേശീയ പാതയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ദേശീയപാതയായ എൻ‌എച്ച് 765 ൽ ചെന്നാരം ഗേറ്റിന് സമീപമാണ് കാറപകടം നടന്നത്. ശ്രീശൈലത്ത് നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഫോർഡ് കാറിൽ എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഏഴ് പേർ തൽക്ഷണം മരിച്ചു. ഫോർഡ് കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും എതിർ ദിശയിൽ വന്ന എറ്റിയോസ് കാറിലുണ്ടായിരുന്ന നാല് പേരുമാണ് മരിച്ചത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർഡ് കാറിൽ ഉണ്ടായിരുന്ന വംഷി, വെങ്കടേഷ് എന്നിവരാണ് മരിച്ചത്. ഒരാളുടെ പേര് ലഭ്യമല്ല. എറ്റിയോസ് കാറിൽ ഉണ്ടായിരുന്ന ശിവകുമാർ മൂർത്തി, സുബ്ബലക്ഷ്മി, 15 വയസ് പ്രായമുള്ള ഒരു കുട്ടി എന്നിവരും മരിച്ചു.

Last Updated : Jul 23, 2021, 10:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.