ETV Bharat / bharat

Road Accident | പിന്നാലെ അതിവേഗത്തില്‍ എത്തി കാറും നാല് ലോറികളും ഇടിച്ചു തകർത്തു, നഷ്‌ടമായത് 9 ജീവൻ, 27 പേർക്ക് പരിക്ക്

author img

By

Published : Jul 4, 2023, 1:18 PM IST

Updated : Jul 4, 2023, 7:56 PM IST

അപകടം നടന്നത് മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്‍റെയും അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌നർ ഗ്രാമത്തില്‍. അമിത വേഗതയിലെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്

മുംബൈ-ആഗ്ര ഹൈവേയില്‍ അപകടം
മുംബൈ-ആഗ്ര ഹൈവേയില്‍ അപകടം
മുംബൈ-ആഗ്ര ഹൈവേയില്‍ അപകടം

മുംബൈ : മുംബൈ-ആഗ്ര ഹൈവേയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ടെന്ന് ധൂലെ പൊലീസ് സൂപ്രണ്ട് സഞ്ജയ് ബർകുന്ദ് ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്‍റെയും അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌നർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അമിത വേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട കല്ല് നിറച്ച കണ്ടെയ്‌നർ ലോറിയാണ് അപകടമുണ്ടാക്കിയത്.

ആദ്യം ഒരു കാറിന്‍റെ പിന്നിലാണ് കണ്ടെയ്‌നര്‍ ഇടിച്ചുകയറിയത്. തുടര്‍ന്ന് മറ്റൊരു കണ്ടെയ്‌നറിനെയും നാല് ഇരുചക്രവാഹനങ്ങളെയും ഇടിച്ചു. ശേഷം ഹൈവേയ്‌ക്ക് സമീപമുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്.

കണ്ടെയ്‌നര്‍ ആദ്യം ഇടിച്ച കാറില്‍ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റപ്പോള്‍ ഭാര്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവർ ഷിർപൂർ കോട്ടേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയിൽ വീണ കല്ലുകള്‍ നീക്കം ചെയ്‌തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

അതേസമയം ജൂണ്‍ ഒന്നിന് പുലര്‍ച്ചെ മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി എക്‌സ്‌പ്രസ് വേയിൽ ബസിന് തീപിടിച്ച് 26 പേർ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാരായിരുന്നു ബസിനുള്ളിൽ വെന്ത് മരിച്ചത്. നാഗ്‌പൂരിൽ നിന്ന് പുനെയിലേക്ക് 33 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ബുല്‍ധാനയിലെ സിന്ധ്‌ഖേദ്‌രാജയിൽ വച്ച് പുലർച്ചെ 1.32 നാണ് അപകടത്തിൽപ്പെടുന്നത്.

ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിന്‍റെ ചില്ല് പൊളിച്ചാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ബസ് ആദ്യം റോഡിന്‍റെ വലതുവശത്തുണ്ടായിരുന്ന സ്റ്റീൽ തൂണിലേക്ക് ഇടിച്ച് കയറുകയും ഇതോടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ചെയ്‌തു എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പ്രതികരിച്ചത്.

ഡിവൈഡറിൽ ബസിന്‍റെ മുൻവശത്തെ ടയർ ശക്‌തിയായി ഇടിച്ചതിനാൽ ആക്‌സിൽ ഒടിഞ്ഞിരുന്നു. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന് ശേഷം ഇടത് വശത്തേക്ക് ചരിഞ്ഞാണ് വാഹനം വീണത്. ഇതോടെ വാഹനത്തിന്‍റെ ഡോറുകൾ തുറക്കാൻ സാധിക്കാതെ വന്നു. അപകടത്തിന്‍റെ ആഘാതത്തിൽ ബസിന്‍റെ എമർജൻസി ഡോറുകള്‍ തകരാറിലായതും യാത്രക്കാരെ ബസിനുള്ളില്‍ തന്നെ കുടുക്കി.

പലരും ജനാലകൾ തകർത്ത് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഏഴ്‌ പേർക്ക് മാത്രമേ അതിന് കഴിഞ്ഞുള്ളൂ. ടയർ പൊട്ടി, ബസ് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവര്‍ മൊഴി നല്‍കിയത്. മറിഞ്ഞതിന് പിന്നാലെ ബസിന്‍റെ ഡീസൽ ടാങ്കിന് തീപിടിക്കുകയായിരുന്നു എന്നും ഡ്രൈവർ പറഞ്ഞിരുന്നു. എന്നാല്‍ ടയർ പൊട്ടിയതോ, ബസിന്‍റെ അമിത വേഗതയോ അല്ല അപകട കാരണമെന്നാണ് ആർടിഒ റിപ്പോർട്ട്.

ALSO READ: Car Accident | നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി അപകടം; അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രക്ഷപ്പെട്ടവരുടെ മൊഴിയുടേയും അപകട സ്ഥലത്ത് നടത്തിയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആർടിഒ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അപകടസ്ഥലത്ത് പൊട്ടിത്തെറിച്ച ടയറിന്‍റെ കഷണങ്ങളോ അടയാളങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Last Updated : Jul 4, 2023, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.