ETV Bharat / bharat

ആന്ധ്ര പ്രദേശില്‍ ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു - two died in road accident

ദുവ്വന്നപേട്ട സ്വദേശിയായ ലക്ഷ്‌മണ റാവു, വിശാഖപട്ടണം സ്വദേശിയായ അംബതി ത്രിനാഥ്‌ റാവു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.

Terrible road accident ... 2 people dead and one severely injured in Andhra pradesh  ആന്ധ്ര പ്രദേശില്‍ ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു  ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം  ആന്ധ്ര പ്രദേശില്‍ വാഹനാപകടം  ആന്ധ്ര പ്രദേശ്‌  road accident andra predesh  two died in road accident  Terrible road accident
ആന്ധ്ര പ്രദേശില്‍ ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
author img

By

Published : Feb 17, 2021, 7:27 AM IST

അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ബന്തുപ്പള്ളിക്ക്‌ സമീപം ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. ദുവ്വന്നപേട്ട സ്വദേശിയായ ലക്ഷ്‌മണ റാവു, വിശാഖപട്ടണം സ്വദേശിയായ അംബതി ത്രിനാഥ്‌ റാവു എന്നിവരാണ് മരിച്ചത്. ത്രിനാഥ്‌ റാവുവിന്‍റെ കൂടെയുണ്ടായിരുന്ന ധര്‍മവരം സ്വദേശിയായ സാദു സതീഷനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.

വിശാഖപട്ടണത്ത്‌ നിന്നും വരികയായിരുന്ന ത്രിനാഥ്‌ റാവും സദു സതീഷും സഞ്ചരിച്ച ബൈക്കിലേക്ക് എതിര്‍വശത്ത് നിന്നും തെറ്റായ ദിശയില്‍ വന്ന ലക്ഷ്‌മണ റാവുവിന്‍റെ ബൈക്ക്‌ ഇടിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക്‌ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പൊലീസ്‌ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.