ETV Bharat / bharat

കര്‍ഷകര്‍ക്ക് പിന്തുണ: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു - രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടത്.

RLP quits NDA Beniwal says new farm laws against farmers  NDA  Beniwal  new farm laws against farmers  RLP  കര്‍ഷകര്‍ക്ക് പിന്തുണ: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു  കര്‍ഷകര്‍ക്ക് പിന്തുണ  രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു  രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി  എന്‍ഡിഎ
കര്‍ഷകര്‍ക്ക് പിന്തുണ: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു
author img

By

Published : Dec 26, 2020, 10:31 PM IST

ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ഷാജഹാന്‍പുര്‍-ഖേദ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.എല്‍.പി നേതാവ് ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു.

രാജസ്ഥാനിലെ നഗൗറില്‍ നിന്നുളള എംപിയാണ് ഹനുമാന്‍ ബെനിവാള്‍. 2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് ബെനിവാള്‍ രൂപം നല്‍കുന്നത്. 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അകാലിദള്‍ നേരത്തേ മുന്നണി വിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.